ആലപ്പുഴയിലെ വയോധിക കൊലക്കേസ്: പ്രതികൾ മണിപ്പാലിൽ പിടിയിൽ

Anjana

Alappuzha elderly woman murder suspects arrested

ആലപ്പുഴയിൽ വയോധികയെ കൊലപ്പെടുത്തിയ പ്രതികളെ പൊലീസ് പിടികൂടി. മണിപ്പാലിൽ യാത്രാമധ്യേയാണ് പ്രതികൾ അറസ്റ്റിലായത്. മൃതദേഹം കണ്ടെത്തിയ ചൊവ്വാഴ്ച വരെ എറണാകുളത്ത് ഒളിവിൽ കഴിഞ്ഞ പ്രതികൾ, പിന്നീട് ട്രെയിൻ മാർഗം രക്ഷപ്പെട്ടിരുന്നു. കഴിഞ്ഞമാസം ഉഡുപ്പിയിലെത്തി സ്വർണം പണയം വെച്ച ശേഷമാണ് പ്രതികൾ കേരളത്തിലെത്തിയത്.

അന്വേഷണസംഘം മൂന്നു ദിവസങ്ങൾക്ക് മുൻപേ ഉഡുപ്പിയിൽ എത്തിയിരുന്നു. പ്രതി ഷർമിള ഉഡുപ്പി സ്വദേശിയായതിനാൽ, അവിടെ എത്തുമെന്ന സാധ്യത കണക്കാക്കി അന്വേഷണസംഘം വല വിരിച്ചു. തുടർന്നാണ് ഇരുവരെയും ഉഡുപ്പിയിൽ നിന്ന് ഏഴ് കിലോമീറ്റർ അകലെയുള്ള മണിപ്പാലിൽ നിന്ന് പിടികൂടിയത്. ഷർമിളയ്ക്ക് ഇന്ത്യയിലെ ഏഴു ഭാഷകൾ അറിയാമെന്നും പൊലീസ് വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

52 വയസാണ് ഷർമിളയുടെ പ്രായം. എന്നാൽ 32 വയസ്സാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മാത്യൂസിനെ ഷർമിള വിവാഹം കഴിച്ചത്. മാത്യൂസിനെക്കാൾ രണ്ട് വയസ്സ് ഇളയതാണെന്നാണ് ബന്ധുക്കളും വിശ്വസിച്ചിരുന്നത്. മൂന്ന് വർഷങ്ങൾക്ക് മുമ്പായിരുന്നു ഇവരുടെ വിവാഹം. അതേസമയം മാത്യൂസിന്റെ വിദ്യാഭ്യാസം ഏഴാം ക്ലാസ് മാത്രമാണ്.

Story Highlights: Police arrest suspects in Alappuzha elderly woman murder case after tracking them to Manipal

Leave a Comment