ഓണക്കാലത്ത് പച്ചക്കറി വില കുറഞ്ഞു; സർക്കാർ ഇടപെടലും നാടൻ കൃഷിയും കാരണം

നിവ ലേഖകൻ

Onam vegetable prices Kerala

ഓണക്കാലത്ത് പച്ചക്കറി വിലക്കയറ്റം പതിവ് വാർത്തയാണെങ്കിലും ഇക്കുറി അതൊന്ന് മയപ്പെട്ടിട്ടുണ്ട്. സർക്കാർ ഏജൻസികളുടെ വിപണിയിലെ ഇടപെടലുകളും കാര്യക്ഷമമായതോടെ ഓണക്കാലത്ത് പച്ചക്കറിവില പൊള്ളുന്നുവെന്ന പതിവ് പല്ലവി ഇല്ല. അയൽനാടുകളിൽ നിന്ന് പച്ചക്കറികൾ എത്തുന്നതിനോടൊപ്പം തന്നെ ഓണക്കാലം ലക്ഷ്യമിട്ട് നാട്ടിൽ വ്യാപകമായി നടത്തിയ കൃഷിയിൽ മികച്ച വിളവെടുപ്പുണ്ടായതാണ് വിലക്കയറ്റത്തിന് തടയിട്ടത്. ഹോർട്ടികോർപ്പിന്റെ പച്ചക്കറിചന്തക്ളിൽ പൊതുവിപണിയെക്കാൾ വിലക്കുറവിൽ പച്ചക്കറികൾ ലഭ്യമാക്കുന്നുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജില്ലയിൽ പതിനഞ്ചോളം ഹോട്ടികോർപ് ചന്തകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ വിപണിയിൽ ഇത്തവണ വില കുതിച്ചുയർന്നിട്ടില്ല. മുൻവർഷത്തെ അപേക്ഷിച്ച് കേരളത്തിലേക്കുള്ള പച്ചക്കറിയുടെ കയറ്റുമതി കുറവാണെന്ന് വ്യാപാരികൾ പറയുന്നു. മധ്യ കേരളത്തിൽ ഏറ്റവും കൂടുതൽ എത്തുന്നത് തമിഴ്നാട് തേനി ജില്ലയിൽ നിന്നുള്ള പച്ചക്കറികളാണ്.

തേവാരം, ചിന്നമന്നൂര്, കമ്പം, തേനി, ശീലയംപെട്ടി, വത്തലഗുണ്ട്, ഗൂഡല്ലൂര് തുടങ്ങിയ തെക്കന് തമിഴ്നാട്ടിലെ പച്ചക്കറി തോട്ടങ്ങളുടെ പ്രധാന വിപണി കേരളമാണ്. ഓണം മുന്നില് കണ്ടാണ് പലപ്പോഴും കൃഷികള് ക്രമീകരിക്കുന്നതും. കേരളത്തിലെ പച്ചക്കറി വിപണിയിൽ ചുരുക്കം ചില ഇനങ്ങൾക്ക് മാത്രമാണ് അൽപ്പം വില കൂടുതൽ. കാരറ്റിന് 120, ചെറുനാരങ്ങയ്ക്ക് 140, മധുരക്കിഴങ്ങിന് 100 എന്നീ ഇനങ്ങളാണ് അക്കൂട്ടത്തിലുള്ളത്.

  ഭൂട്ടാൻ വാഹന കേസിൽ ഭയമില്ലെന്ന് അമിത് ചക്കാലക്കൽ; കസ്റ്റംസുമായി സഹകരിക്കുന്നു

ഓണക്കാലത്ത് സാധാരണ തൊട്ടാൽ പൊള്ളുന്ന തക്കാളി നാടനും വരവിനും 40 രൂപയാണ്. കാബേജ്, മുരിങ്ങയ്ക്ക, സവാള, ഉരുളകിഴങ്ങ് എന്നിവ കിലോ 50 രൂപയും. ബീൻസ് 30, വെള്ളരി 10, മുളക് 28, തക്കാളി 10, വെണ്ടക്ക 29, മുരിങ്ങക്ക 20, അമര പയർ 13, ബീറ്റ്റൂട്ട് 12, ക്യാബേജ് 12, അച്ചിങ്ങ 40 എന്നിങ്ങനെയാണ് ഒരേ കിലോക്ക് നിരക്ക് ഇപ്പോഴത്തെ നിരക്ക്. കഴിഞ്ഞവർഷം ഇതേസമയം ഇരട്ടിയിൽ അധികം വിലയായിരുന്നു.

Story Highlights: Vegetable prices in Kerala remain stable during Onam season due to effective government interventions and increased local production

Related Posts
സംസ്ഥാനത്ത് ഹൃദ്രോഗ ചികിത്സ പ്രതിസന്ധിയിൽ; സർക്കാർ കുടിശ്ശിക നൽകാത്തതിനെ തുടർന്ന് ഉപകരണങ്ങൾ തിരിച്ചെടുക്കാൻ വിതരണക്കാർ
Kerala heart treatment

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഹൃദ്രോഗ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങൾ വിതരണം ചെയ്യുന്ന ഏജൻസികൾ Read more

പേവിഷബാധയേറ്റ് പത്തനംതിട്ടയിൽ വീട്ടമ്മ മരിച്ചു
rabies death Kerala

പത്തനംതിട്ടയിൽ പേവിഷബാധയേറ്റ് 65 വയസ്സുള്ള വീട്ടമ്മ മരിച്ചു. സെപ്റ്റംബർ ആദ്യവാരം തെരുവുനായയുടെ കടിയേറ്റതിനെ Read more

സ്വർണ്ണവില കുതിക്കുന്നു; ഒരു പവന് 87,560 രൂപയായി!
Kerala gold price

സംസ്ഥാനത്ത് സ്വർണ്ണവില സർവകാല റെക്കോർഡിൽ എത്തി. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 87,560 Read more

സൂപ്പർ ലീഗ് കേരളക്ക് ആവേശത്തുടക്കം; ഉദ്ഘാടന മത്സരത്തിൽ കാലിക്കറ്റ് എഫ്.സിക്ക് ജയം
Super League Kerala

സൂപ്പർ ലീഗ് കേരളയുടെ രണ്ടാം പതിപ്പിന് കോഴിക്കോട് തുടക്കമായി. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ Read more

വയനാട് ദുരിതബാധിതർക്ക് തുച്ഛമായ തുക അനുവദിച്ചു; കേന്ദ്രത്തിനെതിരെ വിമർശനവുമായി ടി. സിദ്ദീഖ് എം.എൽ.എ.
Wayanad disaster relief

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവരുടെ പുനരധിവാസത്തിന് കേന്ദ്രം തുച്ഛമായ തുക അനുവദിച്ചെന്ന് ടി. സിദ്ദീഖ് Read more

  ലൈംഗികാരോപണ വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ വീണ്ടും സജീവം; കെഎസ്ആർടിസി പരിപാടിയിൽ പങ്കെടുത്തു
വണ്ടാനം മെഡിക്കൽ കോളേജിൽ രോഗിയുടെ കാൽവിരലുകൾ മുറിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് സൂപ്രണ്ട്
Medical College Investigation

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാൽവിരലുകൾ മുറിച്ചുമാറ്റിയ സംഭവത്തിൽ പ്രാഥമിക അന്വേഷണം Read more

മലപ്പുറം തേഞ്ഞിപ്പലത്ത് മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കൻ കൊല്ലപ്പെട്ട കേസിൽ 2 പേർ അറസ്റ്റിൽ
Malappuram murder case

മലപ്പുറം തേഞ്ഞിപ്പലത്ത് മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ മധ്യവയസ്കനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് സുഹൃത്തുക്കൾ അറസ്റ്റിലായി. Read more

സൂപ്പർ ലീഗ് കേരള രണ്ടാം സീസണിന് നാളെ തുടക്കം
Super League Kerala

സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസൺ നാളെ ആരംഭിക്കും. കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ Read more

നായ മൂത്രമൊഴിച്ചെന്ന് പറഞ്ഞതിന് അമ്മയെ കുത്തി 17 വയസ്സുകാരി; ഗുരുതര പരിക്ക്
stabbing incident Alappuzha

ആലപ്പുഴയിൽ നായ മൂത്രമൊഴിച്ചത് കഴുകി കളയാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് 17 വയസ്സുകാരി അമ്മയെ Read more

Leave a Comment