സ്റ്റാച്യു ഓഫ് യൂണിറ്റിക്ക് വിള്ളല് വീണുവെന്ന വ്യാജ വാര്ത്ത പ്രചരിപ്പിച്ചയാള്ക്കെതിരെ കേസ്

നിവ ലേഖകൻ

Statue of Unity fake news

ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റിക്ക് വിള്ളല് വീണുവെന്ന് സോഷ്യല് മീഡിയയില് പ്രചരിച്ച വാര്ത്തയെ തുടര്ന്ന് പൊലീസ് കേസെടുത്തു. ‘RaGa4India’ എന്ന ഹാന്ഡിലില് നിന്ന് സെപ്റ്റംബര് എട്ടിന് രാവിലെ 9. 52ന് എക്സില് പ്രത്യക്ഷപ്പെട്ട പോസ്റ്റിലാണ് പ്രതിമയ്ക്ക് വിള്ളല് വീണുവെന്നും എപ്പോള് വേണമെങ്കിലും പൊളിഞ്ഞു വീഴാമെന്നും അവകാശപ്പെട്ടത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നിലവില് പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്. ഭാരതീയ ന്യായ് സംഹിതയിലെ 353 (1) വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പൊതുജനങ്ങള്ക്ക് ആശങ്കയോ ഭയമോ ഉണ്ടാക്കുന്ന തരത്തില് തെറ്റായ വിവരങ്ങള് പ്രചരിപ്പിക്കുന്നതിനെതിരെയാണ് നടപടി.

ഡെപ്യൂട്ടി കളക്ടര് അഭിഷേക് രഞ്ജന് സിന്ഹയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. 2018 ഒക്ടോബര് 31നാണ് പ്രധാനമന്ത്രി സ്റ്റാച്യു ഓഫ് യൂണിറ്റി രാജ്യത്തിന് സമര്പ്പിച്ചത്. 2989 കോടി രൂപ ചെലവില് നിര്മ്മിച്ച പ്രതിമ ലോകത്തിലെ ഏറ്റവും ഉയരമുള്ളതാണ്.

  കാലടിയിൽ 100 ഗ്രാം എംഡിഎംഎയുമായി യുവതി അടക്കം രണ്ട് പേർ പിടിയിൽ

ഗുജറാത്തിലെ വഡോദരയില് നിന്ന് 100 കിലോമീറ്റര് അകലെയുള്ള സര്ദാര് സരോവര് ഡാമിലെ സാധു ബെറ്റ് ദ്വീപിലാണ് സര്ദാര് വല്ലഭായ് പട്ടേലിന്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. 240 മീറ്റര് ആകെ ഉയരമുള്ള പ്രതിമയുടെ നിര്മ്മാണം നാല് വര്ഷം കൊണ്ടാണ് പൂര്ത്തീകരിച്ചത്.

Story Highlights: Social media user claims ‘cracks on Statue of Unity’, FIR registered

Related Posts
പാക് അതിർത്തിയിൽ സിന്ദൂർ സ്മാരക പാർക്കുമായി ഗുജറാത്ത് സർക്കാർ
Operation Sindoor Park

ഗുജറാത്ത് സർക്കാർ പാകിസ്താൻ അതിർത്തിയിൽ ഓപ്പറേഷൻ സിന്ദൂർ സ്മാരക പാർക്ക് നിർമ്മിക്കുന്നു. സായുധ Read more

ഐപിഎൽ 2025: ഗുജറാത്തിനെ തകർത്ത് മുംബൈ ഫൈനലിലേക്ക്!
IPL 2025

ഐപിഎൽ 2025 എലിമിനേറ്ററിൽ ഗുജറാത്തിനെ തകർത്ത് മുംബൈ ഇന്ത്യൻസ് ഫൈനലിലേക്ക്. മുംബൈ ഉയർത്തിയ Read more

  പാക് അതിർത്തിയിൽ സിന്ദൂർ സ്മാരക പാർക്കുമായി ഗുജറാത്ത് സർക്കാർ
ഗുജറാത്തിൽ ദളിത് വയോധികനെ ജീവനോടെ കത്തിച്ചു; രണ്ട് പേർ അറസ്റ്റിൽ
Dalit atrocity Gujarat

ഗുജറാത്തിലെ പാട്ടൻ ജില്ലയിൽ ദളിത് വയോധികനെ ജീവനോടെ കത്തിച്ചു കൊലപ്പെടുത്തി. സംഭവത്തിൽ രണ്ട് Read more

ഗുജറാത്തിൽ പ്രധാനമന്ത്രിയുടെ സന്ദർശനം തുടരുന്നു; 22000 വീടുകൾ കൈമാറും
Gujarat visit Narendra Modi

ഓപ്പറേഷൻ സിന്ദൂറിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുജറാത്ത് സന്ദർശനം തുടരുന്നു. ഗാന്ധിനഗറിൽ രാവിലെ Read more

ഗുജറാത്തിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ; 82,950 കോടിയുടെ പദ്ധതികൾക്ക് തുടക്കം
Gujarat infrastructure projects

പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഗുജറാത്തിലെത്തി. വഡോദരയിൽ പ്രധാനമന്ത്രി റോഡ് Read more

സൈനിക വിവരങ്ങൾ ചോർത്തി; ഗുജറാത്തിൽ ഒരാൾ അറസ്റ്റിൽ
military information leaked

ഗുജറാത്തിൽ സൈനിക വിവരങ്ങൾ ചോർത്തി നൽകിയ കേസിൽ ഒരാൾ അറസ്റ്റിലായി. ഇയാൾ പാക് Read more

തൊഴിലുറപ്പ് തട്ടിപ്പ്: ഗുജറാത്ത് മന്ത്രിയുടെ മകന് അറസ്റ്റില്
MGNREGA scam

ഗുജറാത്തിലെ തൊഴിലുറപ്പ് പദ്ധതിയിൽ 75 കോടി രൂപയുടെ തിരിമറി നടത്തിയ കേസിൽ കൃഷി Read more

  ഐപിഎൽ 2025: ഗുജറാത്തിനെ തകർത്ത് മുംബൈ ഫൈനലിലേക്ക്!
ഗുജറാത്ത് മന്ത്രിയുടെ മകന് അറസ്റ്റില്; 75 കോടിയുടെ തൊഴിലുറപ്പ് പദ്ധതി അഴിമതി കേസിൽ
MGNREGA scam

ഗുജറാത്ത് മന്ത്രി ബച്ചു ഖബാദിന്റെ മകന് ബൽവന്ത്സിങ് ഖബാദിനെ ദഹോദ് പൊലീസ് അറസ്റ്റ് Read more

ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന കേസ്: പ്രതിക്ക് ഇരട്ട വധശിക്ഷ
Gujarat Child Murder Case

ഗുജറാത്തിൽ ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തവും ഇരട്ട Read more

ഗുജറാത്തിൽ അനധികൃത പാകിസ്ഥാൻ, ബംഗ്ലാദേശ് പൗരന്മാരെ പിടികൂടി
Gujarat Pakistanis detained

ഗുജറാത്തിൽ അനധികൃതമായി താമസിക്കുന്ന പാകിസ്ഥാൻ, ബംഗ്ലാദേശ് പൗരന്മാരെ പിടികൂടി. അഹമ്മദാബാദിലും സൂറത്തിലും നടത്തിയ Read more

Leave a Comment