ആർഎസ്എസ് നേതാക്കളുമായുള്ള എഡിജിപിയുടെ കൂടിക്കാഴ്ച: സ്പീക്കറുടെ നിലപാടിനെതിരെ ഡെപ്യൂട്ടി സ്പീക്കർ

Anjana

Deputy Speaker criticizes Speaker RSS meeting

ആർഎസ്എസ് നേതാക്കളുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയതിൽ അപാകതയില്ലെന്ന സ്പീക്കർ എ എൻ ഷംസീറിന്റെ നിലപാടിനെതിരെ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ രംഗത്തെത്തി. സ്പീക്കറുടെ ഭാഗത്ത് നിന്ന് ഉണ്ടായത് ഗുരുതര വീഴ്ചയാണെന്നും ആ സ്ഥാനത്തിരുന്ന് പറയാൻ പാടില്ലാത്ത കാര്യമാണെന്നും ഡെപ്യൂട്ടി സ്പീക്കർ പ്രതികരിച്ചു. നിയമസഭാ സ്പീക്കർ അങ്ങനെയൊരു കാര്യം പറയാൻ പാടില്ലായിരുന്നുവെന്നും രാജ്യത്ത് വർഗീയ ഫാഷിസം ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടതുമുന്നണി നയത്തിന് തന്നെ എതിരായ പ്രസ്താവനയാണ് സ്പീക്കർ നടത്തിയതെന്ന് ചിറ്റയം ഗോപകുമാർ ചൂണ്ടിക്കാട്ടി. ആർഎസ്എസ് രാജ്യത്തെ വലിയ സംഘടനയെന്ന പ്രസ്താവനയെ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎം തന്നെ ഷംസീറിന്റെ പ്രസ്താവനയെ തള്ളിപ്പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എഡിജിപി എംആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടതെന്തിനെന്നും ആരുടെ നിർദേശപ്രകാരമാണെന്നും ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വകാര്യവാഹനത്തിൽ പോയത് എന്തിനെന്നും ചിറ്റയം ഗോപകുമാർ ചോദ്യമുയർത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആർഎസ്എസ് രാജ്യത്തെ പ്രധാനപ്പെട്ട സംഘടനയാണെന്നും ആ സംഘടനയിലെ നേതാക്കളുമായുള്ള കൂടിക്കാഴ്ചയെ ഗൗരവമായി കാണേണ്ടെന്നും സ്പീക്കർ പറഞ്ഞിരുന്നു. കൂടിക്കാഴ്ചയിൽ അപാകതയില്ലെന്നുമായിരുന്നു സ്പീക്കർ ഷംസീർ പറഞ്ഞത്. ആർഎസ്എസ് നേതാവുമായി എഡിജിപി എം ആർ അജിത് കുമാർ നടത്തിയ കൂടിക്കാഴ്ചയെ ന്യായീകരിച്ചായിരുന്നു സ്പീക്കറുടെ പരാമർശം. ഈ നിലപാടിനെതിരെയാണ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ രംഗത്തെത്തിയത്.

Story Highlights: Deputy Speaker Chittayam Gopakumar criticizes Speaker AN Shamseer’s stance on ADGP meeting RSS leaders

Leave a Comment