കൊച്ചി കടവന്ത്രയിൽ നിന്നും കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം കേരളത്തിന് പുറത്തേക്കും വ്യാപിപ്പിക്കുമെന്ന് ആലപ്പുഴ ഡിവൈഎസ്പി മധുകുമാർ അറിയിച്ചു. കാണാതാകുമ്പോൾ സുഭദ്ര ആഭരണങ്ങൾ ധരിച്ചിരുന്നെങ്കിലും, കണ്ടെത്തിയ മൃതദേഹത്തിൽ നിന്ന് അവ കാണാനില്ല. കേസിൽ നിർണായകമായത് കടാവർ നായയെ സ്ഥലത്ത് എത്തിച്ചു നടത്തിയ പരിശോധനയാണ്. പോലീസ് നായയാണ് കുഴിയെടുത്ത സ്ഥലം കണ്ടെത്തിയത്. പ്രതികളെന്ന് സംശയിക്കുന്ന മത്യുസും ശർമിളയും ഒളിവിലാണെന്നും ഡിവൈഎസ്പി വ്യക്തമാക്കി.
ആഗസ്റ്റ് നാലിനാണ് 73കാരിയായ സുഭദ്രയെ കാണാതായത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കലവൂർ സ്വദേശികളുടെ കൂടെ കണ്ടെതായി വിവരം ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. നൈറ്റി ധരിച്ച നിലയിൽ വലതുഭാഗത്തേക്ക് ചരിഞ്ഞ് കിടക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. വാടക വീട്ടിൽ ദമ്പതികളോടൊപ്പമാണ് സുഭദ്ര താമസിച്ചിരുന്നത്. പരിസരവാസികളിൽ നിന്ന് സുഭദ്ര കലവൂരിൽ എത്തിയ വിവരം ലഭിച്ചിരുന്നു.
കണ്ടെത്തിയ മൃതദേഹം ആരുടേതാണെന്ന് വ്യക്തമാക്കാനായിട്ടില്ലെന്ന് ഡിവൈഎസ്പി പറഞ്ഞു. കേസിൽ നിലവിൽ ആരും കസ്റ്റഡിയിലില്ല. സുഭദ്ര പലിശയ്ക്ക് പണം കൊടുക്കുമായിരുന്നു എന്നും മക്കളുമായി അടുത്ത ബന്ധമില്ലായിരുന്നു എന്നും അയൽവാസികൾ പറഞ്ഞു. മൃതദേഹം സുഭദ്രയുടേത് തന്നെ എന്ന് ഉറപ്പിക്കാൻ പൊലീസിന് ശാസ്ത്രീയമായ പരിശോധനകൾ നടത്തേണ്ടതുണ്ട്.
Story Highlights: Investigation in Subhadra murder case extends beyond Kerala to find accused