തൃശൂര്‍ പൂരം വിവാദം: അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് സിപിഐ

Anjana

Thrissur Pooram controversy investigation

തൃശൂര്‍ പൂരം വിവാദത്തില്‍ സര്‍ക്കാര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യവുമായി സിപിഐ രംഗത്തെത്തി. പൂരം നിര്‍ത്തിവെക്കാനും അലങ്കോലപ്പെടുത്താനും നടന്ന ഗൂഢാലോചന വെളിച്ചത്തു കൊണ്ടുവരണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു. എഡിജിപി എം ആര്‍ അജിത് കുമാറും ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലെ വിവരങ്ങള്‍ പുറത്തുവരണമെന്നും സിപിഐ ആവശ്യപ്പെട്ടു. ഇന്ന് ചേര്‍ന്ന തൃശൂര്‍ ജില്ലാ എക്‌സിക്യൂട്ടിവ് യോഗത്തിലാണ് ഈ ആവശ്യങ്ങള്‍ ഉന്നയിച്ചത്.

ലോകസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടന്ന തൃശ്ശൂര്‍ പൂരത്തിന്റെ രാത്രി എഴുന്നള്ളത്ത് തടയാനും തുടര്‍ന്ന് തിരുവമ്പാടി ദേവസ്വം പൂരം നിര്‍ത്തിവയ്ക്കാനിടയായ സംഭവങ്ങളില്‍ രാഷ്ട്രീയ താല്‍പര്യത്തിന്റെ അടിസ്ഥാനത്തില്‍ ഗൂഢാലോചന നടന്നതായി സിപിഐ നേരത്തെ തന്നെ അഭിപ്രായപ്പെട്ടിരുന്നു. തൃശൂരിലെ സിപിഐ സ്ഥാനാര്‍ത്ഥിയായിരുന്ന വി എസ് സുനില്‍ കുമാറും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ഈ വിഷയത്തില്‍ ഗൗരവമായ വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. തൃശൂര്‍ ബിജെപിക്കും ബിജെപി സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിക്കും ഇതില്‍ നിന്ന് ഗുണമുണ്ടായതായി സംശയിക്കുന്നതായും സിപിഐ വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ടതുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തില്‍, പൂരം സംബന്ധിച്ച് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ജനങ്ങള്‍ക്കായി പുറത്തുവിടണമെന്ന് സിപിഐ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിഎസ് സുനില്‍കുമാര്‍ അധ്യക്ഷനായിരുന്ന യോഗത്തില്‍ കെ പി രാജേന്ദ്രന്‍, സി എന്‍ ജയദേവന്‍, കെ കെ വത്സരാജ്, പി ബാലചന്ദ്രന്‍ എംഎല്‍എ, ടിആര്‍ രമേഷ് കുമാര്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു സംസാരിച്ചു.

Story Highlights: CPI demands release of investigation report on Thrissur Pooram controversy, alleging conspiracy to disrupt the festival

Leave a Comment