Headlines

Business News, Education, Politics

പ്രണബ് സെന്നിന്റെ നേതൃത്വത്തിലുള്ള സ്റ്റാറ്റിസ്റ്റിക്‌സ് സമിതി പിരിച്ചുവിട്ടു; സെന്‍സസ് കാലതാമസം ആശങ്കയുയര്‍ത്തുന്നു

പ്രണബ് സെന്നിന്റെ നേതൃത്വത്തിലുള്ള സ്റ്റാറ്റിസ്റ്റിക്‌സ് സമിതി പിരിച്ചുവിട്ടു; സെന്‍സസ് കാലതാമസം ആശങ്കയുയര്‍ത്തുന്നു

കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ പ്രണബ് സെന്നിന്റെ നേതൃത്വത്തിലുള്ള 14 അംഗ സ്റ്റാറ്റിസ്റ്റിക്‌സ് സ്റ്റാന്‍ഡിംഗ് സമിതി പിരിച്ചുവിട്ടു. സമിതിയുടെ പ്രവര്‍ത്തനം അടുത്തിടെ രൂപീകരിച്ച സ്റ്റിയറിംഗ് കമ്മിറ്റിയുടെ പ്രവര്‍ത്തനവുമായി സമാനമായതാണ് പിരിച്ചുവിടലിന് കാരണമെന്ന് നാഷണല്‍ സാമ്പിള്‍ സര്‍വേ ഓഫീസ് ഡയറക്ടര്‍ ജനറല്‍ ഗീത സിംഗ് റാത്തോഡ് വ്യക്തമാക്കി. എന്നാല്‍ പിരിച്ചുവിടലിന്റെ കാരണങ്ങളൊന്നും അംഗങ്ങളെ അറിയിച്ചിട്ടില്ലെന്ന് പ്രണബ് സെന്‍ പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

150 വര്‍ഷത്തിനിടയില്‍ ആദ്യമായി ഇന്ത്യയുടെ കാനേഷുമാരി മുടങ്ങിയതിനെ തുടര്‍ന്നുള്ള ആശങ്കകള്‍ നിലനില്‍ക്കുകയാണ്. 1870-കള്‍ മുതല്‍ ഓരോ പത്തു വര്‍ഷം കൂടുമ്പോഴും നടത്തുന്ന കണക്കെടുപ്പ് അവസാനം നടത്തിയത് 2011-ലാണ്. 2021-ല്‍ നടക്കേണ്ട സെന്‍സ്സ് കൊവിഡ്-19 കാരണം വൈകിയെന്ന് സര്‍ക്കാര്‍ പറഞ്ഞെങ്കിലും, മൂന്ന് വര്‍ഷം വൈകിയ സെന്‍സസ് ഇനി എന്ന് നടത്തും എന്ന് ഒരറിയിപ്പും ഇല്ല. ഇതോടെ ഏറ്റവും പുതിയ സെന്‍സസ് നടത്തിയിട്ടില്ലാത്ത 44 ലോകരാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ മാറിയിരിക്കുന്നു.

സെന്‍സസ് കാലതാമസം രാജ്യത്തിന്റെ വിവിധ മേഖലകളെ ബാധിച്ചിട്ടുണ്ട്. ഇന്ത്യയിലെ മിക്ക സര്‍വേകള്‍ക്കും ഉപയോഗിക്കുന്ന ഡാറ്റാ സെറ്റുകള്‍ ഇപ്പോഴും 2011 ലെ സെന്‍സസില്‍ നിന്നാണ് എടുക്കുന്നത്, ഇത് അവയുടെ കൃത്യതയെയും ഗുണനിലവാരത്തെയും ബാധിക്കുന്നതായി നിരവധി സാമ്പത്തിക വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. സെന്‍സസ് നടത്താത്തത് കൊണ്ട് 10 കോടി ഇന്ത്യക്കാര്‍ക്ക് റേഷന്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കപെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. സെപ്റ്റംബറില്‍ സെന്‍സസ് ആരംഭിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നെങ്കിലും കേന്ദ്രസര്‍ക്കാറില്‍ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.

Story Highlights: Centre dissolves 14-member Statistics Standing Committee led by Pronab Sen amid concerns over delayed census

More Headlines

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: പ്രതിപക്ഷവുമായി ചർച്ച നടത്തുമെന്ന് കേന്ദ്രസർക്കാർ
എഡിജിപി എം.ആർ അജിത് കുമാറിനെതിരായ പരാതികളിൽ അന്വേഷണം വേണ്ടെന്ന് വിജിലൻസ്
ഹേമ കമ്മിറ്റി റിപ്പോർട്ട്: 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
കേരളം ഐസിസ് റിക്രൂട്ട്‌മെന്റ് കേന്ദ്രമെന്ന പി ജയരാജന്റെ പ്രസ്താവനയിൽ വിശദീകരണം ആവശ്യപ്പെട്ട് വി ഡി സ...
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണിയെന്ന് വി.ഡി സതീശൻ
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നിർദ്ദേശം ഇന്ത്യയുടെ വൈവിധ്യത്തിന് എതിർ: രമേശ് ചെന്നിത്തല
വയനാട് പുനരധിവാസത്തിന് തടസ്സം സൃഷ്ടിക്കുന്ന കള്ളപ്രചരണങ്ങൾക്കെതിരെ സിപിഐഎം
രാഹുൽ ഗാന്ധിക്കെതിരായ ഭീഷണി: സംരക്ഷണം ഉറപ്പാക്കണമെന്ന് സ്റ്റാലിൻ

Related posts

Leave a Reply

Required fields are marked *