സംവിധായകൻ രഞ്ജിത്തിന് മുൻകൂർ ജാമ്യം: കോഴിക്കോട് സ്വദേശിയുടെ പരാതിയിൽ 30 ദിവസത്തേക്ക് താത്കാലിക ആശ്വാസം

Anjana

Director Ranjith anticipatory bail

സംവിധായകൻ രഞ്ജിത്തിന് കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കോഴിക്കോട് മാങ്കാവ് സ്വദേശിയായ യുവാവിന്റെ പരാതിയിലുള്ള കേസിലാണ് 30 ദിവസത്തേക്ക് താത്കാലിക മുൻകൂർ ജാമ്യം ലഭിച്ചത്. 50,000 രൂപ വീതം രണ്ട് പേരുടെ ആൾ ജാമ്യത്തിലാണ് കോടതി ഇത് അനുവദിച്ചിരിക്കുന്നത്.

സിനിമയിൽ അവസരം നൽകാമെന്ന വാഗ്ദാനത്തിൽ കോഴിക്കോട്ടും ബെംഗളൂരുവിലും വെച്ച് രഞ്ജിത്ത് തന്നെ ശാരീരികമായി പീഡിപ്പിച്ചെന്നായിരുന്നു യുവാവിന്റെ പരാതി. ഇതിനെ തുടർന്ന് കസബ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം രഞ്ജിത്തിനെതിരെ കേസെടുത്തു. ഐപിസി 377 പ്രകാരമുള്ള കുറ്റമാണ് ചുമത്തിയത്. പിന്നീട് കേസ് ബെംഗളൂരുവിലേക്ക് മാറ്റിയതിനെ തുടർന്നാണ് രഞ്ജിത്ത് മുൻകൂർ ജാമ്യത്തിനായി സമീപിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

2012-ലാണ് പരാതിക്കാധാരമായ സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പരാതിക്കാരൻ കോഴിക്കോട്ടെ ഒരു സ്വകാര്യ ഹോട്ടലിലെ ജീവനക്കാരനും മുൻ മേക്കപ്പ് ആർട്ടിസ്റ്റുമാണ്. നേരത്തെ മറ്റൊരു ലൈംഗികാതിക്രമ പരാതിയിൽ രഞ്ജിത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കിയിരുന്നു. നിലവിലെ കുറ്റങ്ങൾ ജാമ്യം ലഭിക്കുന്നതാണെന്ന് രേഖപ്പെടുത്തിയാണ് ആ ഹർജി തീർപ്പാക്കിയത്.

Story Highlights: Director Ranjith granted anticipatory bail in sexual assault case filed by Kozhikode native

Leave a Comment