Headlines

Kerala News, Politics

തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള പ്രതിസന്ധി: നാലാം ദിവസവും പരിഹാരമില്ലാതെ

തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള പ്രതിസന്ധി: നാലാം ദിവസവും പരിഹാരമില്ലാതെ

തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള പ്രശ്നം നാലാം ദിവസവും പരിഹരിക്കപ്പെടാതെ തുടരുകയാണ്. മന്ത്രി റോഷി അഗസ്റ്റിൻ വൈകീട്ട് നാലുമണിയോടെ പമ്പിങ് പുനരാരംഭിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നെങ്കിലും അത് പാലിക്കപ്പെട്ടില്ല. ഇതിനെതിരെ പ്രവർത്തകർ മന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തുകയും റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കുടിവെള്ളം മുടക്കിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് വി കെ പ്രശാന്ത് ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു. തിരുവനന്തപുരം കന്യാകുമാരി പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് റെയിൽവേ ട്രാക്കിനു അടിയിൽ കൂടി പോകുന്ന പൈപ്പുകളുടെ അലൈൻമെന്റ് മാറ്റുന്നതിനായി രണ്ട് ദിവസം പമ്പിങ് നിർത്തുമെന്നായിരുന്നു ജല അതോറിറ്റിയുടെ അറിയിപ്പ്. എന്നാൽ നാല് ദിവസമായി നഗരത്തിൽ കുടിവെള്ള പ്രതിസന്ധി തുടരുകയാണ്.

സിഎടി റോഡിലും കുഞ്ചാലുമൂട്ടിലും ശുദ്ധജല വിതരണ പൈപ്പിന്റെ അലൈൻമെന്റ് മാറ്റുന്ന പ്രവർത്തി ഇന്നലെ ഉച്ചയോടെ പൂർത്തിയാക്കിയെങ്കിലും, പമ്പിങ് പുനരാരംഭിച്ചപ്പോൾ ചോർച്ച കണ്ടെത്തിയതോടെ ലൈനിൽ വീണ്ടും അറ്റകുറ്റ പണി പുരോഗമിക്കുകയാണ്. സാങ്കേതികമായ തടസ്സങ്ങൾ മൂലം 40 മണിക്കൂറോളം അധികമായി ചിലവഴിക്കേണ്ടി വന്നതിനാലാണ് രണ്ടു ദിവസം അധികം കുടിവെള്ളം മുടങ്ങിയതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ വിശദീകരിച്ചു.

Story Highlights: Thiruvananthapuram city faces severe water shortage for fourth consecutive day

More Headlines

എഡിജിപി എം.ആർ അജിത് കുമാറിനെതിരായ പരാതികളിൽ അന്വേഷണം വേണ്ടെന്ന് വിജിലൻസ്
മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
ഹേമ കമ്മിറ്റി റിപ്പോർട്ട്: 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
കേരളം ഐസിസ് റിക്രൂട്ട്‌മെന്റ് കേന്ദ്രമെന്ന പി ജയരാജന്റെ പ്രസ്താവനയിൽ വിശദീകരണം ആവശ്യപ്പെട്ട് വി ഡി സ...
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Related posts

Leave a Reply

Required fields are marked *