തിരുവനന്തപുരം വിമാനത്താവളത്തിൽ തൊഴിലാളി സമരം: കാർഗോ നീക്കത്തിൽ പ്രതിസന്ധി, വിമാനങ്ങൾ വൈകുന്നു

Anjana

Thiruvananthapuram airport strike

തിരുവനന്തപുരം വിമാനത്താവളത്തിലെ എയർ ഇന്ത്യാ സാറ്റ്സ് കരാർ തൊഴിലാളികളുടെ പണിമുടക്ക് കാർഗോ നീക്കത്തിൽ വൻ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വേതനവും ബോണസും നിഷേധിക്കുന്ന മാനേജ്മെന്റിനെതിരെ തൊഴിലാളികൾ സംയുക്ത സമരം നടത്തുന്നു. ഇതിന്റെ ഫലമായി വിദേശ സർവീസുകളടക്കം വൈകുകയും, 20 ടൺ ഭക്ഷ്യവസ്തുക്കൾ കെട്ടിക്കിടക്കുകയും ചെയ്യുന്നു.

എയർ ഇന്ത്യ എക്സ്പ്രസ്, എയർ അറേബ്യ, ഖത്തർ എയർവേയ്സ്, കുവൈറ്റ് എന്നിവയുടെ വിമാനങ്ങളിലെ കാർഗോ നീക്കമാണ് പ്രധാനമായും മുടങ്ങിയത്. പുലർച്ചെ എമിറേറ്റ്സ് വിമാനത്തിൽ മാത്രമാണ് കാർഗോ നീക്കം നടന്നത്, അതും മൂന്ന് മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്. നിലവിൽ 8 സർവീസുകൾ വൈകിയതായി അധികൃതർ അറിയിച്ചു, രാജ്യാന്തര സർവീസുകൾക്ക് 40 മിനിറ്റ് വരെ കാലതാമസം നേരിട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തൊഴിലാളികളുടെ പ്രധാന ആവശ്യം ശമ്പള പരിഷ്കരണമാണ്. കഴിഞ്ഞ മൂന്നു വർഷത്തിലേറെയായി മാനേജ്മെന്റ് ശമ്പള പരിഷ്കരണം നടത്തിയിട്ടില്ലെന്ന് അവർ ആരോപിക്കുന്നു. ലേബർ കമ്മീഷൻ ശിപാർശ ചെയ്യുന്ന ശമ്പള പരിഷ്കരണം മാത്രമാണ് തൊഴിലാളികൾ ആവശ്യപ്പെടുന്നത്. എന്നാൽ കമ്പനി ഏകപക്ഷീയ നിലപാടാണ് സ്വീകരിക്കുന്നതെന്നും, ചർച്ചകൾ നടത്തിയിട്ടും ഫലമുണ്ടായില്ലെന്നും തൊഴിലാളികൾ പറയുന്നു.

Story Highlights: Workers strike at Thiruvananthapuram airport causes crisis in cargo movement and flight delays

Leave a Comment