സംസ്ഥാനത്ത് സ്വർണവില ഇടിഞ്ഞു; ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞു

Anjana

Kerala gold price decrease

സംസ്ഥാനത്തെ സ്വർണവിലയിൽ ഇടിവുണ്ടായിരിക്കുന്നു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 6680 രൂപയായി. ഇന്നത്തെ വ്യാപാരം ഒരു പവൻ സ്വർണത്തിന് 53440 രൂപയിലാണ് പുരോഗമിക്കുന്നത്.

ഇന്നലെ സ്വർണവില കുതിച്ചുയർന്ന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിയിരുന്നു. ഒറ്റയടിക്ക് 400 രൂപയാണ് ഇന്നലെ ഒരു പവൻ സ്വർണത്തിന് വർധിച്ചത്. തുടർച്ചയായ നാല് ദിവസം മാറ്റമില്ലാതെ തുടർന്ന വിലയിലാണ് ഇന്നലെ വലിയ വർധനവുണ്ടായത്. ഇന്നലെ ഒരു ഗ്രാം സ്വർണത്തിന്റെ വില 6720 രൂപയായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കേരളത്തിലെ സീസൺ സജീവമായിരിക്കെ വിലയിലെ ഈ കടന്നുകയറ്റം വിവാഹ പാർട്ടികളെ ബാധിക്കും. ഓണവും വിവാഹ സീസണും ഒന്നിച്ചു വന്നതിനാൽ വിൽപ്പന നല്ലനിലയിലാണ് മുന്നോട്ടു പോകുന്നതെന്ന് സ്വർണവ്യാപാരികൾ പറയുന്നു. എന്നാൽ, മുൻകൂർ ബുക്കിംഗ് സൗകര്യം ഉപയോഗിക്കുന്നവർക്ക് വിലയിലെ കയറ്റം ബാധിക്കാറില്ല.

Story Highlights: Gold prices in Kerala decrease by 40 rupees per gram and 320 rupees per sovereign on September 7

Leave a Comment