Headlines

Entertainment, Kerala News

അത്തത്തോടെ പൊന്നോണത്തിന്റെ വരവ്: പത്തു ദിവസത്തെ ആഘോഷത്തിന് തുടക്കം

അത്തത്തോടെ പൊന്നോണത്തിന്റെ വരവ്: പത്തു ദിവസത്തെ ആഘോഷത്തിന് തുടക്കം

ഇന്ന് അത്തത്തോടെ പൊന്നോണത്തിന്റെ വരവ് അറിയിക്കുന്നു. ഇനിയുള്ള പത്തു ദിവസം മലയാളികളുടെ മനസ്സിലും മുറ്റത്തും പൂവിളിയും പൂക്കളവും നിറയും. ലോകമെമ്പാടുമുള്ള എല്ലാ മലയാളികളും ജാതി മത ഭേദമന്യേ ഓണം ആഘോഷിക്കാനൊരുങ്ങി കഴിഞ്ഞു. പുത്തനുടുപ്പും സദ്യയും ഓണക്കളികളുമായി തിരുവോണം ആഘോഷിക്കാൻ പത്തു ദിവസത്തെ കാത്തിരിപ്പാണ് ഇനി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പഴമയുടെ വീണ്ടെടുപ്പിലേക്കുള്ള പുതു തലമുറയുടെ മടക്കയാത്ര കൂടിയാണ് ഓരോ ഓണവും. മുക്കൂറ്റിയും കാക്കപ്പൂവും തുമ്പപ്പൂവും പറമ്പുകളില്‍ ഇന്ന് കിട്ടാനില്ലെങ്കിലും, തുമ്പയും കാക്കപ്പൂവും തൊട്ടാവാടിയുമൊക്കെ എവിടെയൊക്കയോ പ്രതീക്ഷകളുണർത്തി തലപൊക്കുന്നുണ്ടാവാം. കാട്ടിലും മേട്ടിലും നടന്നു ശേഖരിച്ച പൂക്കളുടെ കാലം ഓര്‍മ്മയില്‍ ആണെങ്കിലും, സ്‌നേഹത്തിന്റെ കളങ്ങളിലേക്ക് പല വര്‍ണ്ണത്തിലുള്ള പൂക്കള്‍ ഇപ്പോഴും നിറയുന്നുണ്ട്. ചാണകം മെഴുകി പൂക്കളം ഇടുന്ന രീതി നന്നേ കുറഞ്ഞുവെങ്കിലും, പൂക്കളങ്ങളുടെ പ്രാധാന്യം കുറഞ്ഞിട്ടില്ല.

ചിങ്ങത്തിലെ അത്തം നാളില്‍ തുടങ്ങുന്ന ഓണാഘോഷം തിരുവോണം കഴിഞ്ഞ് ചതയം നാള്‍ വരെ നീണ്ടു നില്‍ക്കും. കഥകളിയും വള്ളംകളിയും ദേവരൂപങ്ങളുമെല്ലാം പൂക്കളങ്ങള്‍ക്ക് ഇനിയുള്ള നാളുകളില്‍ ഡിസൈനുകളാകും. ഓണക്കോടി വാങ്ങിയും സദ്യഒരുക്കിയും കൂട്ടായ്മയുടെയും സന്തോഷത്തിന്റെയും പത്തു നാളുകള്‍ ആണ് ഇനി മലയാളിക്ക് വരാനിരിക്കുന്നത്. ഈ ഓണക്കാലം മലയാളികൾക്ക് സന്തോഷവും ഐക്യവും നിറഞ്ഞതാകട്ടെ.

Story Highlights: Kerala begins 10-day Onam celebrations with Atham

More Headlines

തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
അപകടത്തിനു ശേഷവും അവാർഡ് നേടിയ മനു മഞ്ജിത്തിന്റെ അനുഭവക്കുറിപ്പ്
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി
ഹൈദരാബാദിലെ ഗണേശ വിഗ്രഹ വസ്ത്രധാരണം വിവാദമാകുന്നു; വിശദീകരണവുമായി സംഘാടകർ
തിരുവോണം ബമ്പർ ലോട്ടറി: വിൽപ്പന 37 ലക്ഷത്തിലേയ്ക്ക്; പാലക്കാട് മുന്നിൽ
ബെംഗളൂരു ആശുപത്രി തീപിടിത്തം: മലയാളി യുവാവ് മരിച്ചു, ആശുപത്രിയുടെ അനാസ്ഥ ആരോപണം
കൊട്ടാരക്കര പള്ളിക്കലിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് പൊലീസിൽ കീഴടങ്ങി
തിരുവനന്തപുരം മാറനല്ലൂരില്‍ മോഷണം പോയ 25 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കണ്ടെത്തി

Related posts

Leave a Reply

Required fields are marked *