മോൻസൻ മാവുങ്കൽ കേസ്: ഐജി ജി ലക്ഷ്മണ്‍ ഐപിഎസിനെ സർവീസിൽ തിരിച്ചെടുത്തു

Anjana

IG Lakshmana IPS reinstatement

മോൻസൻ മാവുങ്കൽ സാമ്പത്തിക തട്ടിപ്പ് കേസിൽ ഒരു വർഷം സസ്പെൻഷനിലായിരുന്ന ഐജി ജി ലക്ഷ്മണ്‍ ഐപിഎസിനെ സർവീസിൽ തിരിച്ചെടുത്തു. പൊലീസ് ട്രെയിനിങ് ഐജിയായാണ് അദ്ദേഹത്തിന്റെ പുനർനിയമനം. സസ്പെൻഷൻ റിവ്യൂ കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് വീണ്ടും നിയമനം നൽകിയത്. കേസിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിലാണ് സസ്പെൻഷൻ പിൻവലിച്ച് അദ്ദേഹത്തെ സർവീസിൽ തിരിച്ചെടുത്തത്.

മോൻസൻ മാവുങ്കൽ ഉൾപ്പെട്ട കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ചിരുന്നു. പരാതിക്കാരിൽ നിന്ന് മോൻസൻ തട്ടിയെടുത്ത മുഴുവൻ പണവും കണ്ടെത്താനാകാതെയാണ് അന്തിമ കുറ്റപത്രം സമർപ്പിച്ചത്. മുൻ ഡിഐജി എസ് സുരേന്ദ്രൻ, ഐജി ലക്ഷ്മണ എന്നിവരെ ഉൾപ്പെടുത്തിയാണ് കുറ്റപത്രമെങ്കിലും ഉദ്യോഗസ്ഥർ പണം കൈപ്പറ്റിയതിന് തെളിവില്ലെന്നാണ് കോടതിയെ അറിയിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തട്ടിപ്പിന്‍റെ ആസൂത്രണത്തിലും പരാതിക്കാരെ വഞ്ചിച്ചതിലുമെല്ലാം ഉദ്യോഗസ്ഥർ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്ന് കുറ്റപത്രത്തിൽ പറയുന്നു. എന്നാൽ, ഉദ്യോഗസ്ഥർ പണം വാങ്ങിയെന്നതിന് തെളിവ് കിട്ടിയില്ലെന്നും കുറ്റപത്രം വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് ഐജി ജി ലക്ഷ്മണ്‍ ഐപിഎസിനെ സർവീസിൽ തിരിച്ചെടുത്തത്.

Story Highlights: IG Lakshmana IPS reinstated after one-year suspension in Monson Mavunkal financial fraud case

Leave a Comment