മുഹമ്മദ് ആട്ടൂർ തിരോധാന കേസ്: സിബിഐ അന്വേഷണത്തിന് ശുപാർശ

Anjana

Mohammad Attoor missing case

കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് വ്യവസായി മുഹമ്മദ് ആട്ടൂരിന്റെ തിരോധാന കേസ് സിബിഐയ്ക്ക് വിടാൻ തീരുമാനിച്ചു. ബന്ധുക്കളുടെ ആവശ്യപ്രകാരം അന്വേഷണ സംഘം പൊലീസ് മേധാവിക്ക് ശുപാർശ നൽകിയിരുന്നു. കോഴിക്കോട് കമ്മീഷണർ ടി നാരായണൻ ആണ് സിബിഐ അന്വേഷണ ശുപാർശ ഡിജിപിക്ക് കൈമാറിയത്. കേസ് അന്വേഷണത്തിന്റെ നിർണായക ഘട്ടത്തിലാണ് സിബിഐയ്ക്ക് വിടുന്നത്.

മുഹമ്മദ് ആട്ടൂരിനെ കാണാതായിട്ട് ഒരു വർഷത്തോട് അടുത്തിരിക്കുകയാണ്. കഴിഞ്ഞ ഓഗസ്റ്റ് 21ന് രാത്രി ഏഴുമണിക്ക് അരയിടത്തുപാലം ഓഫീസിൽ നിന്ന് വീട്ടിലേക്ക് പോകാനായി ഇറങ്ങിയതാണ് മാമി എന്ന മുഹമ്മദ് ആട്ടൂർ. ഇതിന് ശേഷം ഇദ്ദേഹത്തെ ആരും കണ്ടിട്ടില്ല. അന്വേഷണം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി രംഗത്തെത്തിയിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മുഹമ്മദിന്റെ സുഹൃത്തുക്കൾ ചേർന്ന് സുലൈമാൻ കാരാടൻ ചെയർമാനായി ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചിരുന്നു. 22ന് ഉച്ചവരെ ഇദ്ദേഹത്തിന്റെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ തലക്കുളത്തൂർ, അത്തോളി, പറമ്പത്ത് ഭാഗത്താണ്. ഇവിടങ്ങളിൽ പരിശോധന നടത്തിയിട്ടും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചിട്ടും സൂചനകളൊന്നും ലഭിച്ചിരുന്നില്ല.

Story Highlights: Mohammad Attoor missing case to be handed over to CBI for investigation

Leave a Comment