ഹരിയാനയിൽ പശുക്കടത്തുകാരനെന്ന് തെറ്റിദ്ധരിച്ച് കൊലപ്പെടുത്തിയ വിദ്യാർഥിയുടെ പിതാവിനോട് മാപ്പ് ചോദിച്ച് ഗോരക്ഷാ സേനാംഗം

നിവ ലേഖകൻ

Haryana gau rakshak apology

ഹരിയാനയിൽ പശുക്കടത്തുകാരനെന്ന് തെറ്റിദ്ധരിച്ച് 12-ാം ക്ലാസുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഗോരക്ഷാസേനയിലെ അംഗം കുട്ടിയുടെ പിതാവിനോട് മാപ്പുചോദിച്ചു. കൊല്ലപ്പെട്ട കുട്ടിയുടെ പിതാവ് സിയാനന്ദ് മിശ്ര ദി പ്രിന്റിനോട് പറഞ്ഞതനുസരിച്ച്, ബജ്റംഗ് ദള് പ്രവര്ത്തകനും ഹരിയാനയിലെ ഗോരക്ഷാ സേനയിലെ അംഗവുമായ അനില് കൗശിക്കാണ് ഓഗസ്റ്റ് 27ന് തന്നോട് മാപ്പുചോദിച്ചത്. മുസ്ലീമാണെന്ന് തെറ്റിദ്ധരിച്ചാണ് വെടിയുതിര്ത്തതെന്നും കൊന്നത് ബ്രാഹ്മണനെന്ന് അറിഞ്ഞപ്പോള് ഒരുപാട് ഖേദം തോന്നിയെന്നും പ്രതി തന്റെ കാലില് വീണ് പറഞ്ഞതായി സിയാനന്ദ് വെളിപ്പെടുത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കഴിഞ്ഞ മാസം 24നാണ് കൗശികും സംഘവും സുഹൃത്തുക്കള്ക്കൊപ്പം കാറില് പോകുകയായിരുന്ന ആര്യനുനേരെ വെടിയുതിര്ത്തത്. പശുക്കടത്തുകാര് കാറില് രക്ഷപ്പെടുന്നു എന്ന വിവരം കേട്ട് തെറ്റിദ്ധരിച്ചാണ് ഇവര് ആര്യനെ കൊലപ്പെടുത്തിയത്. മുസ്ലീമാണെന്ന് തെറ്റിദ്ധരിച്ചാണ് മകനെ കൊന്നതെന്ന് കൂടി കേട്ടതോടെ ശക്തമായ എതിര്പ്പുമായി സിയാനന്ദ് മിശ്ര രംഗത്തെത്തി.

ഗോരക്ഷകര് എന്ന പേരില് ഒരു കൂട്ടം ആളുകള് നിയമം കൈയിലെടുക്കുന്നതിലെ കനത്ത അമര്ഷവും വേദനയും സിയാനന്ദ് പങ്കുവച്ചു. പശുക്കളുടെ പേരില് നടക്കുന്ന ഈ നിയമവിരുദ്ധ പ്രവര്ത്തനങ്ങള് എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് അനില് കൗശിക്, വരുണ്, കൃഷ്ണ, ആദേഷ്, സൗരഭ് എന്നിവര് അറസ്റ്റിലായിട്ടുണ്ട്.

  താമരശ്ശേരിയിൽ രണ്ട് കടകളിൽ ഒരേ സമയം മോഷണം; സിഗരറ്റും മാങ്ങയും കവർന്ന് കള്ളൻ

അക്രമികള് ലൈസന്സ് ഇല്ലാത്ത തോക്കാണ് ഉപയോഗിച്ചിരുന്നത്. ആര്യന്റെ കാര് ഡല്ഹി- ആഗ്ര ദേശീയ പാതയിലൂടെ പോകുമ്പോള് 30 കിലോമീറ്ററുകളോളം കാറിനെ പിന്തുടര്ന്നാണ് ഗോരക്ഷാ സംഘം വെടിയുതിര്ത്തത്. ആര്യന്റെ കഴുത്തിനാണ് വെടിയേറ്റത്.

ആര്യനെ ഉടന് ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന് സാധിച്ചില്ല. ഈ സംഭവം ബജ്റംഗ് ദളിനുള്ളിലും വലിയ വിമര്ശനങ്ങള്ക്ക് വഴിവച്ചു.

Story Highlights: Gau rakshak regrets killing Brahmin student mistaken for cattle smuggler in Haryana

Related Posts
ഹോംവർക്ക് ചെയ്യാത്തതിന് വിദ്യാർത്ഥിയെ തലകീഴായി കെട്ടിത്തൂക്കി; സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ
Haryana school incident

ഹരിയാനയിലെ പാനിപ്പത്തിൽ ഗൃഹപാഠം ചെയ്യാത്തതിന് വിദ്യാർത്ഥിയെ തലകീഴായി കെട്ടിത്തൂക്കി മർദ്ദിച്ച സംഭവത്തിൽ സ്കൂൾ Read more

ഹോംവർക്ക് ചെയ്യാത്തതിന് കുട്ടിയെ തലകീഴായി കെട്ടിത്തൂക്കി; സ്കൂൾ പ്രിൻസിപ്പാളും ഡ്രൈവറും അറസ്റ്റിൽ
school student assault

ഹരിയാനയിലെ സ്കൂളിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ പ്രിൻസിപ്പാളും ഡ്രൈവറും അറസ്റ്റിലായി. Read more

  ചാക്കയിൽ 2 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്: പ്രതി ഹസ്സൻകുട്ടിക്കുള്ള ശിക്ഷ ഇന്ന്
ഹരിയാന സ്വദേശി കാലിഫോർണിയയിൽ വെടിയേറ്റ് മരിച്ചു; മൃതദേഹം നാട്ടിലെത്തിക്കാൻ സഹായം തേടി കുടുംബം
California shooting

ഹരിയാനയിലെ ജിന്ദ് സ്വദേശിയായ 26-കാരനായ കപിൽ കാലിഫോർണിയയിൽ വെടിയേറ്റ് മരിച്ചു. കപിൽ ജോലി Read more

ടെന്നീസ് അക്കാദമി അടച്ചുപൂട്ടാൻ വിസമ്മതിച്ചു; ഹരിയാനയിൽ ടെന്നീസ് താരം രാധികയെ പിതാവ് വെടിവെച്ച് കൊന്നു
Haryana tennis murder

ഹരിയാനയിൽ ടെന്നീസ് താരം രാധിക യാദവിനെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി. ടെന്നീസ് അക്കാദമി Read more

ടെന്നീസ് താരം രാധിക യാദവിനെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം: കൂടുതൽ വിവരങ്ങൾ പുറത്ത്
Radhika Yadav murder case

ഹരിയാനയിൽ ടെന്നീസ് താരം രാധിക യാദവിനെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി. മകളുടെ ചിലവിൽ Read more

ഹരിയാനയിൽ ടെന്നീസ് താരം വെടിയേറ്റ് മരിച്ചു; കൊലപാതകം നടത്തിയത് പിതാവ്
Haryana tennis murder

ഹരിയാനയിലെ ഗുരുഗ്രാമിൽ ടെന്നീസ് താരം പിതാവിനാൽ വെടിയേറ്റു മരിച്ചു. ടെന്നീസ് അക്കാദമി നടത്തിയതിലുള്ള Read more

  കണ്ണനല്ലൂരിൽ പൊലീസ് കസ്റ്റഡിയിൽ വയോധികൻ കുഴഞ്ഞുവീണ് വെന്റിലേറ്ററിൽ; 10 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന് ആരോപണം
ഹരിയാനയിൽ യുവ മോഡലിനെ കഴുത്തറുത്ത് കൊലപ്പെടുത്തി; അന്വേഷണം ആരംഭിച്ച് പോലീസ്
Haryana model murder

ഹരിയാനയിലെ സോനെപത്തിൽ യുവ മോഡലിനെ കഴുത്തറുത്ത നിലയിൽ കനാലിൽ കണ്ടെത്തി. സംഗീത വീഡിയോകളിലൂടെ Read more

ഹരിയാനയിൽ മാധ്യമപ്രവർത്തകൻ വെടിയേറ്റ് മരിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു
journalist murder haryana

ഹരിയാനയിൽ മാധ്യമപ്രവർത്തകനെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. Read more

പാകിസ്താന് വേണ്ടി ചാരവൃത്തി; യൂട്യൂബർ ഹരിയാനയിൽ അറസ്റ്റിൽ
spying for Pakistan

പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് പ്രമുഖ യൂട്യൂബർ ഹരിയാനയിൽ അറസ്റ്റിലായി. ഹിസാർ സ്വദേശിയായ ജ്യോതി Read more

ഹരിയാനയിൽ സൈനിക വിവരങ്ങൾ ചോർത്തിയ കേസിൽ വിദ്യാർത്ഥി അറസ്റ്റിൽ
Military spying case

ഹരിയാനയിൽ സൈനിക വിവരങ്ങൾ ചോർത്തിയ കേസിൽ കോളേജ് വിദ്യാർത്ഥി അറസ്റ്റിലായി. പാട്യാലയിലെ ഖൽസ Read more

Leave a Comment