പാപ്പനംകോട് തീപിടുത്തം: ഭർത്താവ് നടത്തിയ കൊലപാതകമെന്ന് പൊലീസ് നിഗമനം

Anjana

Pappanamcode fire murder

പാപ്പനംകോട് തീപിടുത്തം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. വൈഷ്ണവിയുടെ ഭർത്താവ് ബിനുകുമാർ തന്നെയാണ് കൃത്യം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. ഫോറൻസിക് പരിശോധനയിൽ സംഭവസ്ഥലത്ത് പെട്രോളിന്റെയോ മണ്ണെണ്ണയുടെയോ സാന്നിധ്യം കണ്ടെത്തി. പെട്രോൾ കൊണ്ടുവന്നതെന്ന് കരുതുന്ന കുപ്പിയും പൊലീസ് കണ്ടെടുത്തു.

മരിച്ച പുരുഷനെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും, അത് ബിനുവാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഡിഎൻഎ പരിശോധനാ ഫലം വന്നാൽ കൂടുതൽ സ്ഥിരീകരണം ലഭിക്കും. ന്യൂ ഇന്ത്യാ അഷ്വറൻസ് ഏജൻസി ജീവനക്കാരിയായ വൈഷ്ണവിയെ ഭർത്താവ് കൊലപ്പെടുത്തി ആത്മഹത്യ ചെയ്തെന്നാണ് നിഗമനം. വൈഷ്ണവിയെ കുത്തിയ ശേഷം നരുവാമൂട് സ്വദേശിയായ ബിനു ആത്മഹത്യ ചെയ്തതായാണ് പൊലീസ് കരുതുന്നത്. ഓഫീസിൽ നിന്ന് കത്തിയും കണ്ടെത്തിയിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വൈഷ്ണവിയുമായി അകൽച്ചയിലായിരുന്ന ബിനുവിനെ കാണാതായതും ദുരൂഹത വർധിപ്പിക്കുന്നു. അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണ്. പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ബിനുവിനെ കണ്ടെത്താനായിട്ടില്ല. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. രാവിലെ ഓഫീസിൽ ഒരാൾ പ്രശ്നമുണ്ടാക്കിയതായി ദൃക്സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്. ഉച്ചയ്ക്കാണ് തീപിടുത്തമുണ്ടായത്.

Story Highlights: Police confirm Pappanamcode fire incident as murder, suspect husband’s involvement

Leave a Comment