എസ്പി സുജിത്ത് ദാസിനെതിരെ കസ്റ്റംസ് അന്വേഷണം: നികുതി നഷ്ടവും തെളിവ് നശിപ്പിക്കലും ആരോപണം

Anjana

SP Sujith Das customs investigation

കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം എസ്പി സുജിത്ത് ദാസിനെതിരെ പ്രാഥമിക അന്വേഷണം ആരംഭിച്ചു. മലപ്പുറം എസ്പി ആയിരുന്നപ്പോൾ കേന്ദ്രസർക്കാരിന് ലക്ഷങ്ങളുടെ നികുതി നഷ്ടം വരുത്തിയെന്ന ആരോപണത്തിൽ സുജിത്ത് ദാസിന് നോട്ടീസ് അയക്കാൻ കസ്റ്റംസ് നടപടി തുടങ്ങി. എസ്പിയുടെ പ്രത്യേക സംഘം വിമാനത്താവളത്തിന് പുറത്തുവച്ച് പിടികൂടിയ സ്വർണ്ണ കേസുകളിലാണ് നഷ്ടം സംഭവിച്ചതെന്ന നിഗമനത്തിൽ അന്വേഷണം നടക്കുന്നു. കസ്റ്റം ആക്ട് ലംഘിച്ച് പിടിച്ച സ്വർണം രൂപമാറ്റം വരുത്തി തെളിവ് നശിപ്പിച്ചെന്നും കസ്റ്റംസ് ആരോപിക്കുന്നു.

സുജിത്ത് ദാസ് എസ്പിയായിരുന്ന കാലയളവിൽ കണ്ടെത്തിയ 100 കേസുകൾ പിന്നീട് കോടതി കസ്റ്റംസിന് കൈമാറിയിരുന്നു. ഈ കേസുകളിലെല്ലാം സ്വർണ്ണം കടത്തിയവർക്ക് തന്നെ തിരികെ ലഭിച്ചു. പൊലീസ് പിടികൂടിയ സ്വർണം ഉരുക്കിയത് കസ്റ്റംസിന് തിരിച്ചടിയായി. 1962 ലെ കസ്റ്റംസ് ആക്ടിന്റെ ലംഘനം മലപ്പുറം എസ്പി നടത്തിയെന്നും കണ്ടെത്തലുണ്ട്. സുജിത്ത് ദാസും പ്രത്യേക സംഘത്തിലെ പൊലീസുകാരും കേന്ദ്രസർക്കാരിന് നഷ്ടം നൽകേണ്ടി വരുമെന്നും സൂചനയുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സിആർപിസി 102-ാം വകുപ്പ് പ്രകാരം കേസെടുത്തത് ഇല്ലാത്ത അധികാരം ഉപയോഗിച്ചാണെന്നതാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. കൊണ്ടോട്ടി, കരിപ്പൂർ സ്റ്റേഷനിലെ പൊലീസുകാരാണ് സുജിത്ത് ദാസിന്റെ പ്രത്യേക സംഘത്തിൽ ഉണ്ടായിരുന്നത്. സുജിത്ത് ദാസ് നടത്തിയത് ഗൗരവകരമായ നിയമലംഘനമാണെന്ന് കസ്റ്റംസ് കണ്ടെത്തി. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട്ട് നൽകാനും നടപടി തുടങ്ങിയിട്ടുണ്ട്. പിവി അൻവർ എംഎൽഎയുമായുള്ള ഫോൺ സംഭാഷണത്തിലെ വെളിപ്പെടുത്തലുകളെ തുടർന്ന് സുജിത്ത് ദാസിനെ പത്തനംതിട്ട എസ്പി സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു.

Story Highlights: Customs initiates investigation against SP Sujith Das for alleged tax evasion and evidence tampering in gold smuggling cases

Leave a Comment