മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിക്കാരുടെ കൂടാരമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ ഓഫീസ് കൊള്ളസംഘത്തിന്റെ കേന്ദ്രമായി മാറിയതായും സതീശൻ വിമർശിച്ചു. സ്വർണം പൊട്ടിക്കൽ സംഘത്തിനും ഗുണ്ടാ സംഘത്തിനും എഡിജിപി പിന്തുണ നൽകുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി.
ആരോപണ വിധേയരായ എഡിജിപിയെയും പൊളിറ്റിക്കൽ സെക്രട്ടറിയെയും നിലനിർത്തിക്കൊണ്ടുള്ള അന്വേഷണം അംഗീകരിക്കാനാവില്ലെന്ന് സതീശൻ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ കൈകൾ ശുദ്ധമെങ്കിൽ ആരോപണ വിധേയരെ മാറ്റി നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാർ നടപടി എടുക്കുന്നില്ലെങ്കിൽ പ്രതിപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
തൃശ്ശൂർ പൂരം കലക്കിയത് ഗൂഢാലോചനയാണെന്നും ഹിന്ദു വികാരം ആളിക്കത്തിച്ച് ബിജെപിക്ക് സഹായം ചെയ്യാനായിരുന്നു അതെന്നും സതീശൻ ആരോപിച്ചു. കേരളത്തിലെ പൊലീസ് ചരിത്രത്തിൽ ഇതുവരെ ഇത്രയും നാണംകെട്ടിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു. സിപിഐഎം ബംഗാളിലേത് പോലെ കേരളത്തിൽ തകർന്ന് പോകുന്നത് കോൺഗ്രസിന് ഇഷ്ടമില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.
Story Highlights: Opposition leader V.D. Satheesan accuses Kerala CM’s office of corruption and supporting criminal activities