തൃശ്ശൂര്‍ പൂരം വിവാദം: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ മുരളീധരന്‍

Anjana

Thrissur Pooram controversy

തൃശ്ശൂര്‍ പൂരം അലങ്കോലമാക്കിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ മുരളീധരന്‍ ആവശ്യപ്പെട്ടു. എ ഡി ജി പി എംആര്‍ അജിത്ത് കുമാറിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നുവെന്നും സുരേഷ് ഗോപിക്ക് വേണ്ടിയാണ് പൂരം കലക്കിയതെന്നും അദ്ദേഹം ആരോപിച്ചു. ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെ എന്നതുപോലെ പൂരം കലക്കിയത് അജിത് കുമാര്‍ എങ്കില്‍ അതിന് പിന്നില്‍ പിണറായി വിജയന്‍ തന്നെയാണെന്നും മുരളീധരന്‍ പറഞ്ഞു.

അജിത് കുമാറിനെ പുറത്താക്കിയ ശേഷമേ അന്വേഷണം നടത്താവൂ എന്നും പ്രകാശ് ജാവഡേക്കര്‍ ഇ.പി.യുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നിലും പൂരം കലക്കുക എന്ന ലക്ഷ്യമാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അതേസമയം, വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെ തൃശൂര്‍ പൂരം അലങ്കോലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സിപിഐ നേതാവ് വിഎസ് സുനില്‍കുമാര്‍ ആരോപിച്ചു. പൂരം അലങ്കോലപ്പെടുത്താന്‍ നേതൃത്വം നല്‍കിയവരുടെ പേര് പുറത്തുവരണമെന്നും അന്നത്തെ സംഭവങ്ങളില്‍ കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് കത്തുനല്‍കുമെന്നും അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമേ സത്യം വെളിപ്പെടുകയുള്ളൂവെന്നും സുനില്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Story Highlights: K Muraleedharan demands judicial inquiry into Thrissur Pooram controversy, alleges CM’s involvement

Leave a Comment