മുഖ്യമന്ത്രിയുടെ അന്വേഷണം വെറും പ്രഹസനം; സിബിഐ അന്വേഷണം വേണമെന്ന് കെ.സുധാകരൻ

Anjana

K Sudhakaran corruption investigation

അഴിമതിയുടെയും മാഫിയ പ്രവർത്തനങ്ങളുടെയും കേന്ദ്രബിന്ദുവായ പൊളിറ്റിക്കൽ സെക്രട്ടറിയേയും എഡിജിപിയേയും സംരക്ഷിച്ചുകൊണ്ട് മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം വെറും പ്രഹസനമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി ആരോപിച്ചു. ഭരണകക്ഷി എംഎൽഎയുടെ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ അന്വേഷണം പ്രഖ്യാപിച്ചത്. പ്രതിപക്ഷം ആവശ്യപ്പെടുന്നത് സിബിഐ അന്വേഷണമാണെന്നും അതിന് മുഖ്യമന്ത്രിക്ക് തന്റേടം ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു. മാഫിയ സംരക്ഷകനായ മുഖ്യമന്ത്രിക്ക് ആ പദവിയിൽ തുടരാൻ യോഗ്യതയില്ലെന്നും രാജിവെച്ച് പുറത്തുപോകണമെന്നും കെ.സുധാകരൻ ആവശ്യപ്പെട്ടു.

സർക്കാരിലും മന്ത്രിസഭയിലും ഒരുപോലെ സ്വാധീനമുള്ള വ്യക്തികളാണ് ആരോപണവിധേയരെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി. അതുകൊണ്ട് സംസ്ഥാന സർക്കാരിന് കീഴിലുള്ള ഉദ്യോഗസ്ഥരെ വെച്ചുള്ള അന്വേഷണം സ്വീകാര്യമല്ലെന്നും അത് കുറ്റാരോപിതർക്ക് രക്ഷപെടാനുള്ള അവസരം ഒരുക്കലാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫോൺചോർത്തൽ, സ്വർണ്ണക്കടത്ത്, കൊലപാതകം തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണുള്ളതെന്നും മന്ത്രിമാരുടെയും എംഎൽഎമാരുടെയും മാധ്യമപ്രവർത്തകരുടെയും ഉൾപ്പെടെ ഫോൺചോർത്തിയെന്നത് ഗൗരവമുള്ള ആരോപണമാണെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മുഖ്യമന്ത്രിയുടെ മൗനാനുവാദത്തോടെയാണ് അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥർ ഈ അധോലോക മാഫിയ പ്രവർത്തനങ്ങൾ നടത്തിയതെന്ന് സുധാകരൻ ആരോപിച്ചു. നേരത്തെയും സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ആരോപണ വിധേയമായിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. തന്റെ വിശ്വസ്തരെ ഇലയ്ക്കും മുള്ളിനും കേടില്ലാതെ രക്ഷപ്പെടുത്തിയെടുക്കാനുള്ള മുഖ്യമന്ത്രിയുടെ അടവാണ് ഇപ്പോൾ പ്രഖ്യാപിച്ച അന്വേഷണമെന്നും സുധാകരൻ കുറ്റപ്പെടുത്തി.

Story Highlights: KPCC President K Sudhakaran criticizes CM’s investigation into corruption allegations, demands CBI probe

Leave a Comment