എസ്.പി സുജിത് ദാസിനെതിരെ നടപടിക്ക് ശിപാർശ; വകുപ്പുതല റിപ്പോർട്ട് സർക്കാരിന് കൈമാറും

Anjana

SP Sujith Das controversy

വകുപ്പുതല റിപ്പോർട്ട് എസ്.പി സുജിത് ദാസിനെതിരെ നടപടിക്ക് ശിപാർശ ചെയ്തിരിക്കുന്നു. സർവീസ് ചട്ടം ലംഘിച്ചതായും എംഎൽഎയെ സ്വാധീനിക്കാൻ ശ്രമിച്ചത് ഗുരുതര അച്ചടക്കലംഘനമാണെന്നും റിപ്പോർട്ടിൽ പറയുന്നു. റേഞ്ച് ഡിഐജി എസ് അജീത ബീഗം സമർപ്പിച്ച ഈ റിപ്പോർട്ട് ഡിജിപി ഇന്ന് സർക്കാരിന് കൈമാറുമെന്നാണ് വിവരം.

പരാതി പിൻവലിക്കാൻ എംഎൽഎയോട് ആവശ്യപ്പെട്ടത് തെറ്റാണെന്നും, ഓഡിയോ പുറത്തുവന്നത് പോലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. വിവാദ ഫോൺവിളിയുടെ പശ്ചാത്തലത്തിൽ എസ്.പി സുജിത് ദാസിനെതിരെ ഇന്ന് നടപടിയുണ്ടായേക്കും. സസ്പെൻഷൻ സാധ്യതയും പരിഗണനയിലുണ്ട്. ഡിജിപിയുടെ റിപ്പോർട്ട് കൂടി പരിഗണിച്ച് ആഭ്യന്തര വകുപ്പ് അന്തിമ തീരുമാനമെടുക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പി.വി അൻവർ എംഎൽഎയുമായുള്ള ഫോൺ സംഭാഷണത്തിൽ പരാതി പിൻവലിക്കാൻ സുജിത് ദാസ് യാചിക്കുന്ന ഓഡിയോയാണ് പുറത്തുവന്നത്. എസ്പിയുടെ ക്യാമ്പ് ഓഫീസിലെ മരം മുറി കേസ് തീർപ്പാക്കാൻ ഉന്നതതല ഇടപെടലുണ്ടായതായി വ്യക്തമാകുന്നു. ഡിഐജിയുടെ നിർദേശപ്രകാരമാണ് സുജിത് ദാസ് അൻവർ എംഎൽഎയെ വിളിച്ചതെന്ന് ഓഡിയോയിൽ വ്യക്തമാകുന്നു. പി.വി അൻവർ പരാതി നൽകിയ വിവരം അറിഞ്ഞ ശേഷമാണ് ഡിഐജി ഇടപെട്ടതെന്നും വ്യക്തമാകുന്നു.

Story Highlights: Departmental report recommends action against SP Sujith Das for violating service rules and attempting to influence MLA

Leave a Comment