ബിജെപി അംഗത്വ വിതരണം ഇന്ന് ആരംഭിക്കും; പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും

Anjana

BJP membership drive

ബിജെപിയുടെ അംഗത്വ വിതരണ കാമ്പയിന് ഇന്ന് തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയിൽ നിന്ന് അംഗത്വം പുതുക്കി കാമ്പയിൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5 മണിക്ക് ബിജെപി ദേശീയ ആസ്ഥാനത്താണ് ഉദ്ഘാടന സമ്മേളനം നടക്കുക. നിലവിലുള്ള എല്ലാ അംഗങ്ങളും അംഗത്വം പുതുക്കേണ്ടതുണ്ട്. ബിജെപിയുടെ ഭരണഘടനയനുസരിച്ച്, ഓരോ ആറു വർഷത്തിലൊരിക്കൽ മെമ്പർഷിപ്പ് വിതരണം നടത്തും.

2014ലും 2019ലും മോദിയാണ് അംഗത്വ വിതരണ കാമ്പയിൻ ഉദ്ഘാടനം ചെയ്തത്. 2014 മുതൽ 2019 വരെ ഏകദേശം 18 കോടി പേരാണ് അംഗങ്ങളായത്. പ്രാഥമിക അംഗത്വവിതരണത്തിന്റെ ആദ്യഘട്ടം സെപ്റ്റംബർ 2 മുതൽ 25 വരെയും രണ്ടാംഘട്ടം ഒക്ടോബർ ഒന്ന് മുതൽ 15 വരെയുമാണ്. ഒക്ടോബർ 16 മുതൽ 31 വരെ സജീവ അംഗത്വ കാമ്പയിൻ നടക്കും. നവംബർ ഒന്നു മുതൽ 10 വരെ പ്രാഥമിക, സജീവ അംഗത്വ രജിസ്റ്റർ തയാറാക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വ്യക്തികൾക്ക് മിസ്ഡ് കോൾ ചെയ്തും നമോ ആപ്പ് വഴിയും ക്യുആർ കോഡ് സ്കാൻ ചെയ്തും പാർട്ടി വെബ്സൈറ്റിലൂടെയും അംഗങ്ങളാകാം. മെമ്പർഷിപ്പ് കാമ്പയിന്റെ വിജയത്തിനായി ദേശീയതലം മുതൽ ശക്തികേന്ദ്രതലം വരെ വിശദമായ മാർഗരേഖ തയാറാക്കിയിട്ടുണ്ട്. ദേശീയതലത്തിൽ ഒൻപതംഗ സമിതിയും സംസ്ഥാന തലത്തിൽ നാലു മുതൽ ആറ് അംഗങ്ങൾ വരെയുള്ള സമിതിയുമുണ്ട്. ജില്ലാതലത്തിലും ഡിവിഷണൽ തലത്തിലും സമിതികളുണ്ട്.

Story Highlights: BJP membership drive starts today with PM Modi renewing his membership

Leave a Comment