ബംഗാളിലെ നോർത്ത് 24 പർഗാനയിൽ ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമായി തുടരുകയാണ്. പീഡനക്കേസിലെ പ്രതിയെ സംരക്ഷിക്കാൻ ശ്രമിച്ചു എന്നാരോപണത്തെ തുടർന്ന് തൃണമൂൽ കോൺഗ്രസ് പഞ്ചായത്ത് മെമ്പറിന്റെ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇതിനെ തുടർന്ന് ടിഎംസി പഞ്ചായത്ത് മെമ്പറിന്റെ വീടിനു മുന്നിൽ പ്രതിഷേധം അരങ്ങേറി. സംഘർഷ സാധ്യത ഒഴിവാക്കാൻ സ്ഥലത്ത് സുരക്ഷാസേനയെ വിന്യസിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം വീട്ടിൽ നിന്ന് പിതാവിന്റെ കടയിലേക്ക് പോകുന്നതിനിടെയാണ് പെൺകുട്ടി പീഡനത്തിനിരയായത്. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ പീഡനക്കേസിലെ പ്രതിയെന്ന് സംശയിക്കുന്നയാളുടെ വീട് അടിച്ചു തകർത്തു. ഈ സംഭവം പ്രദേശത്ത് വലിയ പ്രതിഷേധത്തിനും സാമൂഹിക സമ്മർദ്ദത്തിനും കാരണമായിട്ടുണ്ട്.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രദേശത്ത് കർശന സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രതിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധം തുടരുകയാണ്. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തുമെന്ന് അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്.
Story Highlights: TMC panchayat member’s husband in police custody for allegedly protecting child abuse suspect in Bengal