Headlines

Crime News, Kerala News, Politics

ആലപ്പുഴയിൽ ഹെൽത്ത് ഇൻസ്പെക്ടറുടെ മാല മോഷ്ടിച്ച സംഭവം: സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി

ആലപ്പുഴയിൽ ഹെൽത്ത് ഇൻസ്പെക്ടറുടെ മാല മോഷ്ടിച്ച സംഭവം: സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി

ആലപ്പുഴയിൽ ഹെൽത്ത് ഇൻസ്പെക്ടറുടെ സ്വർണമാല മോഷ്ടിച്ച സംഭവത്തിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. വലിയ മരം ബ്രാഞ്ച് സെക്രട്ടറിയും ആലപ്പുഴ നഗരസഭയിലെ താൽക്കാലിക ജീവനക്കാരനുമായ സുധീറിനെയാണ് പുറത്താക്കിയത്. ഈ മാസം 25ന് നഗരസഭയിലെ കൗൺസിലറുടെ മകളുടെ പിറന്നാളാഘോഷത്തിനിടെയാണ് മൂന്ന് പവന്റെ മാല കവർന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മാല നഷ്ടപ്പെട്ട വിവരം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. പിന്നീട് ദിവസങ്ങൾക്ക് ശേഷം മോഷ്ടിച്ച വ്യക്തി മാല നഗരത്തിലെ ഒരു സ്വകാര്യ പണമിടപാട് കേന്ദ്രത്തിൽ പണയം വെക്കാനായി കൊണ്ടുവന്നിരുന്നു. സമൂഹമാധ്യമങ്ങളിലെ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടിരുന്ന ജീവനക്കാരി ഹെൽത്ത് ഇൻസ്‌പെക്ടറെ അറിയിക്കുകയായിരുന്നു.

മോഷണ വിവരം പുറത്തായതോടെ പാർട്ടി ഇടപെട്ട് ഉടമസ്ഥനു മാല തിരികെ ഏൽപ്പിച്ചു പ്രശ്നം ഒത്തുതീർപ്പാക്കിയിരുന്നു. ഇതോടെ ആലപ്പുഴ സൗത്ത് പോലീസിൽ നൽകിയ പരാതി ഉടമസ്ഥൻ പിൻവലിച്ചിരുന്നു. എന്നാൽ കോൺ​ഗ്രസിന്റെ കൗൺസിലർമാർ ന​ഗരസഭയിൽ വിഷയം ഉയർത്തിക്കൊണ്ടുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സുധീറിനെതിരെ നടപടിയെടുത്തത്.

Story Highlights: CPIM Branch Secretary expelled from party for stealing Health Inspector’s gold chain in Alappuzha

More Headlines

കാട്ടാക്കടയിലെ വിവാഹവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയരികില്‍ കണ്ടെത്തി
വയനാട് തലപ്പുഴ മരംമുറി: വനം ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു
മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
കെ മുരളീധരന്റെ പരാമർശത്തിനെതിരെ പത്മജ വേണുഗോപാൽ; കോൺഗ്രസിലെ ആഭ്യന്തര കലഹം രൂക്ഷം
എഡിജിപി എംആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവ്

Related posts

Leave a Reply

Required fields are marked *