സംസ്ഥാനത്തെ സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 10 രൂപയുടെ നേരിയ കുറവാണ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 6695 രൂപയും ഒരു പവന് 53560 രൂപയുമാണ് ഇന്നത്തെ വിപണി നിരക്ക്. ഇന്നലെ സ്വർണം ഗ്രാമിന് 6705 രൂപയും പവന് 53640 രൂപയുമായിരുന്നു.
ഓഗസ്റ്റ് മാസത്തിന്റെ തുടക്കത്തിൽ തന്നെ സ്വർണവില വീണ്ടും കൂടുന്ന കാഴ്ചയാണ് കണ്ടത്. ഓഗസ്റ്റ് 21ന് രേഖപ്പെടുത്തിയ 53,860 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. എന്നാൽ കേന്ദ്ര ബജറ്റിൽ സ്വർണം, വെള്ളി എന്നിവയുടെ ഇറക്കുമതി ചുങ്കം കുറച്ച പ്രഖ്യാപനം വന്നതോടെയാണ് സംസ്ഥാനത്ത് സ്വർണവില കുത്തനെ താഴേക്കു കുതിച്ചത്.
ബജറ്റ് അവതരണത്തിന് ശേഷം ഒരു മണിക്കൂറിനുള്ളിൽ തന്നെ പവന് 2000 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇപ്പോൾ വീണ്ടും വില കുറയുന്ന പ്രവണതയാണ് കാണുന്നത്. ഒരു പവൻ സ്വർണവിലയിൽ 80 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. സ്വർണവിലയിലെ ഈ ഏറ്റക്കുറച്ചിലുകൾ വിപണിയെ സ്വാധീനിക്കുന്നുണ്ട്.
Story Highlights: Gold prices in Kerala fall for the second consecutive day on August 31