ബലാത്സംഗക്കേസിൽ അന്വേഷണസംഘത്തോട് സഹകരിക്കാൻ എം മുകേഷ് എംഎൽഎ വിസമ്മതിച്ചു. പ്രത്യേക അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടും കൊച്ചി മരടിലെ ഫ്ലാറ്റിന്റെ താക്കോൽ കൈമാറാൻ മുകേഷ് തയ്യാറായില്ല. ഇന്നലെ വൈകിട്ട് ഫ്ലാറ്റിൽ എത്തിയെങ്കിലും പരിശോധന നടത്താനാകാതെ അന്വേഷണസംഘം മടങ്ങേണ്ടി വന്നു. ഈ സാഹചര്യത്തിൽ എം മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ പ്രതിഷേധം ശക്തമാവുകയാണ്.
വിഷയം ഇന്ന് സിപിഐഎം സംസ്ഥാന സമിതി ചര്ച്ച ചെയ്യുമെന്നാണ് സൂചന. കൊല്ലം ജില്ലയിൽ നിന്നുള്ള സംസ്ഥാന സമിതി അംഗങ്ങളുടെ അഭിപ്രായം അറിഞ്ഞ ശേഷമായിരിക്കും മുകേഷിന്റെ രാജി കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. മുകേഷിനെ കൂടി കേൾക്കാൻ സിപിഐഎം നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ മുകേഷിന്റെ രാജ്യക്കാര്യം ചർച്ചയായില്ല. എന്നാൽ, ഘടകകക്ഷികളും സിപിഐഎം കേന്ദ്ര നേതൃത്വത്തിലെ മുതിർന്ന വനിതാ നേതാക്കളും മുകേഷിന്റെ രാജി ആവശ്യപ്പെട്ട സാഹചര്യത്തിൽ സംസ്ഥാന സമിതിയുടെ തീരുമാനം നിർണായകമാണ്.
തന്നെ ബ്ലാക്ക്മെയിൽ ചെയ്യുകയാണെന്ന വാദം സാധൂകരിക്കാൻ ആവശ്യമായ തെളിവുകൾ മുകേഷ് പാർട്ടി നേതൃത്വത്തിന് കൈമാറുമെന്നാണ് സൂചന. കഴിഞ്ഞദിവസം ചേർന്ന കൊല്ലം ജില്ലാ കമ്മിറ്റി യോഗത്തിൽ മുകേഷിനെതിരെ രൂക്ഷമായ വിമർശനമാണ് ഉയർന്നത്. ഇത് സംസ്ഥാന സമിതിയിലും ആവർത്തിച്ചാൽ മുകേഷിന് എംഎൽഎ സ്ഥാനം രാജിവെക്കേണ്ടി വരുമെന്നാണ് വിലയിരുത്തൽ.
Story Highlights: MLA Mukesh refuses to cooperate with investigation team in sexual assault case