ടെലിഗ്രാം ആപ്പിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഇന്ത്യൻ സർക്കാർ; നിരോധനം ഉണ്ടാകുമോ?

Anjana

Telegram investigation India

ഇന്ത്യൻ സർക്കാർ ടെലിഗ്രാം ആപ്പിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. കമ്പനിക്കെതിരെ കൊള്ള, ചൂതാട്ടം തുടങ്ഗിയ ഗൗരവതരമായ ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്. ഇന്ത്യയിൽ അഞ്ച് ദശലക്ഷത്തിലധികം രജിസ്റ്റേഡ് ഉപയോക്താക്കളുള്ള ടെലിഗ്രാമിന്റെ ഭാവി ഈ അന്വേഷണത്തിന്റെ കണ്ടെത്തലുകളെ ആശ്രയിച്ചിരിക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആരോപണങ്ങൾ സത്യമാണെന്ന് കണ്ടെത്തിയാൽ നിരോധനം ആയിരിക്കാം ഈ മെസേജിങ് ആപ്പിനെ കാത്തിരിക്കുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയത്തിനും കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ ആണ് അന്വേഷണം നടത്തുന്നത്. 2013ൽ പ്രവർത്തനമാരംഭിച്ച ടെലിഗ്രാമിന് നിലവിൽ ലോകമെമ്പാടുമായി 90 കോടിയോളം ഉപയോക്താക്കളാണുള്ളത്. അടുത്തകാലത്തായി യുജിസി നെറ്റ്, എംപിപിഎസ്സി, യുപി പോലീസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റ്, നീറ്റ് യുജി തുടങ്ങിയ പരീക്ഷകളുടെ ചോദ്യപ്പേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട് ടെലിഗ്രാമിന്റെ പേര് ഉയർന്നു കേട്ടിരുന്നു. ഈ സംഭവങ്ങളൊക്കെ ആപ്പിനെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഉപയോക്താക്കളെ അജ്ഞാതരായി നിലനിർത്താനും അവരുടെ പേര്, നമ്പർ, ഫോട്ടോ പോലുള്ള ഐഡന്റിറ്റികൾ രഹസ്യമായി സൂക്ഷിക്കാനും അനുവദിക്കുന്ന സുരക്ഷാ ഫീച്ചറുകളാണ് ടെലിഗ്രാമിനുള്ളത്. പരീക്ഷാ പേപ്പറുകൾ ചോർത്തുന്നത് പോലുള്ള കുറ്റകൃത്യങ്ങൾ പിടിക്കപ്പെടാതെ എളുപ്പത്തിൽ ചെയ്യാൻ ഈ ഫീച്ചറുകൾ വഴി വ്യക്തികൾക്ക് സാധിക്കുന്നു. ടെലിഗ്രാമിന്റെ സിഇഒ ആയ പാവേൽ ഡൂറോവിനെ ഫ്രഞ്ച് അധികാരികൾ പാരിസ് വിമാനത്താവളത്തിൽ വെച്ച് അറസ്റ്റു ചെയ്തിരുന്നു. എന്നാൽ ഫ്രാൻസ് ഇപ്പോൾ പാവേലിന് ജാമ്യം അനുവദിച്ചു. രാജ്യം വിട്ട് പോകരുത് എന്ന ഉപാധിയിൽ അഞ്ച് മില്യൺ യൂറോ ജാമ്യത്തുകയും വിധിച്ചു.

Story Highlights: Indian government launches investigation into Telegram app amid serious allegations

Leave a Comment