ഹേമ കമ്മിറ്റി റിപ്പോർട്ട് വിവാദം: മന്ത്രി സജി ചെറിയാനും എം മുകേഷും രാജിവയ്ക്കണമെന്ന് എൻ കെ പ്രേമചന്ദ്രൻ

Anjana

Hema Committee report controversy

സംസ്ഥാന സർക്കാർ വേട്ടക്കാരെ സംരക്ഷിക്കുകയാണെന്നും ഇരകളായ പെൺകുട്ടികളോട് നീതി കാട്ടിയില്ലെന്നും എൻ കെ പ്രേമചന്ദ്രൻ എൻ പി ആരോപിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവച്ച മന്ത്രി സജി ചെറിയാൻ രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പവർഗ്രൂപ്പിൻ്റെ പേരും കുറ്റാരോപിതരുടെ പേരും സർക്കാർ വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാരിന്റെ കൈവശം ഇരിക്കുമ്പോഴാണ് മുകേഷ് മത്സരിച്ചതെന്നും ഇത് ചെയ്യാൻ സർക്കാരിനും സിപിഐഎം പാർട്ടിക്കും എങ്ങനെ കഴിഞ്ഞുവെന്നും അദ്ദേഹം ചോദിച്ചു. മുകേഷ് എംഎൽഎയായി തുടരുന്നത് ധാർമ്മികതയ്ക്ക് നിരക്കുന്നതല്ലെന്നും എം മുകേഷ് എം.എൽ.എ.സ്ഥാനം രാജിവെക്കണമെന്നും പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു. ഗുരുതര പരാമർശങ്ങൾ ഉണ്ടായിരുന്നിട്ടും നാലര വർഷം റിപ്പോർട്ട് പൂഴ്ത്തി വച്ചത് ഗുരുതര ക്രിമിനൽ കുറ്റമാണെന്നും ക്രിമിനൽ കുറ്റത്തിന് നേതൃത്വം കൊടുത്ത സർക്കാരിനെയും മുഖ്യമന്ത്രിയെയും പ്രോസിക്യൂട്ട് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

യുഡിഎഫ് എംഎൽഎമാരുടെ വിഷയവും മുകേഷിന്റെ കാര്യവും തമ്മിൽ വ്യത്യാസമുണ്ടെന്ന് പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി. സർക്കാർ നിയോഗിച്ച കമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് മുകേഷിനെതിരെ പരാതി ഉയർന്നതെന്നും സർക്കാർ ആവശ്യപ്പെട്ട പ്രകാരമാണ് ഇരകൾ പരാതിയുമായി എത്തിയതെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ സിപിഐഎം സ്വീകരിക്കുന്ന നിലപാട് ഇരട്ടത്താപ്പാണെന്നും അമ്മയുടെ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവച്ചപ്പോൾ ആത്മയുടെ പ്രസിഡന്റ് എന്തുകൊണ്ട് രാജിവയ്ക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

Story Highlights: N K Premachandran demands resignation of Minister Saji Cherian and MLA Mukesh over Hema Committee report controversy

Leave a Comment