വടകര കാഫിർ സ്ക്രീൻഷോട്ട്: ഉറവിടം കണ്ടെത്തണമെന്ന് ഹൈക്കോടതി

Anjana

Vadakara Kafir Screenshot Investigation

വടകരയിലെ വിവാദ കാഫിർ സ്ക്രീൻഷോട്ടിന്റെ ഉറവിടം കണ്ടെത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചു. എം.എസ്.എഫ്. നേതാവ് പി.കെ. മുഹമ്മദ് കാസിം സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിർദേശം വന്നത്. എല്ലാ സമൂഹ മാധ്യമങ്ങളിൽ നിന്നും പോസ്റ്റ് പൂർണമായും നീക്കം ചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടു. അന്വേഷണ ദിശ സംബന്ധിച്ച് എതിർപ്പില്ലെന്നും ഏത് ദിശയിൽ വേണമെങ്കിലും അന്വേഷണം നടത്താമെന്നും കോടതി വ്യക്തമാക്കി.

പ്രമഥദൃഷ്ടിയാ ഹർജിക്കാരനെതിരെ ഒന്നും കണ്ടെത്താനായിട്ടില്ലല്ലോ എന്ന് കോടതി ചോദിച്ചു. നേരത്തെ പോലീസ് ഹർജിക്കാരനെതിരെയും അന്വേഷണം നടക്കുന്നുണ്ടെന്ന് പറഞ്ഞ് കേസിനെ ബാലൻസ് ചെയ്യാൻ ശ്രമിച്ചിരുന്നു. എന്നാൽ വിവാദ പോസ്റ്റ് ഇപ്പോഴും പ്രചരിക്കുന്നുണ്ടെങ്കിൽ അത് പൂർണമായും നീക്കം ചെയ്യണമെന്ന് കോടതി നിർദേശിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മൊഴികളിൽ പറഞ്ഞ ചിലരെ ചോദ്യം ചെയ്തതായി കാണുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സിപിഎമ്മുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ചിലയാളുകളെ ചോദ്യം ചെയ്യണമെന്ന് കോടതി അടിവരയിട്ട് പറഞ്ഞു. കാഫിർ സ്ക്രീൻഷോട്ടിന്റെ ഉറവിടം കണ്ടെത്തണമെന്ന ആവശ്യവും കോടതി മുന്നോട്ട് വച്ചു.

Story Highlights: High Court directs to find source of controversial Kafir screenshot in Vadakara case

Leave a Comment