പി.കെ.ശശിക്കെതിരായ അച്ചടക്ക നടപടിക്ക് സിപിഐഎം അംഗീകാരം; എല്ലാ പാർട്ടി പദവികളും നഷ്ടമാകും

Anjana

PK Sasi disciplinary action

സിപിഐഎം നേതാവും കെടിഡിസി ചെയർമാനുമായ പി.കെ.ശശിക്കെതിരായ അച്ചടക്ക നടപടിക്ക് പാർട്ടി അംഗീകാരം നൽകി. ജില്ലാ കമ്മിറ്റി അംഗമെന്ന പദവിയിൽ നിന്നും ബ്രാഞ്ചിലേക്കാണ് ശശിയുടെ മാറ്റം. ഇതോടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പാർട്ടി പദവികളും അദ്ദേഹത്തിന് നഷ്ടപ്പെടും. കെടിഡിസി അധ്യക്ഷ പദവിയും ഉടൻ തന്നെ നഷ്ടമാകുമെന്നാണ് സൂചന.

സഹകരണ കോളജ് നിയമനത്തിലെ ക്രമക്കേടും, പാർട്ടി ഓഫിസ് നിർമിക്കാനുള്ള അനധികൃത ഫണ്ട് പിരിവും പാർട്ടിയുടെ അന്വേഷണ കമ്മിഷന്റെ പരിശോധനയിൽ തെളിഞ്ഞിരുന്നു. ഏരിയ കമ്മിറ്റി ഓഫിസ് നിർമാണ ഫണ്ട് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നതും കണ്ടെത്തിയിരുന്നു. മണ്ണാർക്കാട് സർക്കിൾ സഹകരണ വകുപ്പിലെ വിവിധ സൊസൈറ്റികളിൽ പാർട്ടി അറിയാതെ 35 നിയമനങ്ങൾ നടത്തിയെന്നും അന്വേഷണത്തിൽ വ്യക്തമായി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

യൂണിവേഴ്സൽ കോളേജിൽ ചെയർമാനാകാൻ മണ്ണാർക്കാട് താലൂക്കിലുള്ള സഹോദരിയുടെ അഡ്രസിൽ അഡ്രസ് പ്രൂഫ് ഉണ്ടാക്കിയെന്നും പി.കെ.ശശിക്കെതിരെ ആരോപണമുണ്ടായിരുന്നു. എന്നാൽ കെടിഡിസി അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവയ്ക്കില്ലെന്നായിരുന്നു ശശിയുടെ നിലപാട്. ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന് എല്ലാ പദവികളും നഷ്ടമായിരിക്കുന്നത്.

Story Highlights: CPI(M) approves disciplinary action against PK Sasi, removing him from all party positions

Leave a Comment