സംവിധായകൻ രഞ്ജിത്തിനെതിരായ കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി

നിവ ലേഖകൻ

Director Ranjith case

പശ്ചിമ ബംഗാൾ നടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ എടുത്ത കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. എസ് പി ജി പൂങ്കുഴലിക്കാണ് അന്വേഷണ ചുമതല. യുവ എഴുത്തുകാരി സംവിധായകൻ വി കെ പ്രകാശിനെതിരെ ഡിജിപിക്ക് നൽകിയ പരാതിയും പ്രത്യേക സംഘത്തിന് കൈമാറും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലേക്കെത്തുന്ന ആദ്യ കേസ് ആണ് രഞ്ജിത്തിനെതിരെയുള്ളത്. രഞ്ജിത്തിനെതിരെ രജിസ്റ്റർ ചെയ്ത കേസിലെ എഫ്ഐആറിലെ വിശദാംശങ്ങൾ പുറത്തുവന്നു. സിനിമയ്ക്ക് എന്ന പേരിൽ കതൃക്കടവ് റോഡിലെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി പരാതിക്കാരിയുടെ ശരീരത്തിൽ ദുരുദ്ദേശപരമായി രഞ്ജിത്ത് തൊട്ടുവെന്നാണ് എഫ്ഐആർ.

അനുമതിയില്ലാതെയാണ് രഞ്ജിത്ത് പരാതിക്കാരിയുടെ ശരീരത്തിൽ സ്പർശിച്ചത്. കതൃക്കടവിലെ ഡി ഡി ഫ്ലാറ്റിൽ വച്ചാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് സംവിധായകനെതിരെ കേസെടുത്തത്.

എറണാകുളം നോർത്ത് പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. ലൈംഗിക താത്പര്യത്തോടെ സ്പർശിക്കാൻ ശ്രമിച്ചുവെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും പരാതിയിൽ പറയുന്നു. പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാൻ എത്തിയ തന്നോട് രഞ്ജിത്ത് മോശമായി പെരുമാറി എന്നായിരുന്നു ബംഗാളി നടിയുടെ ആരോപണം.

ദുരനുഭവം വിവരിച്ചായിരുന്നു നടിയുടെ പരാതി.

Story Highlights: Director Ranjith’s case handed over to Special Investigation Team led by SP G Poonguzhali

Related Posts
ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യും മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക; മുന്നറിയിപ്പുമായി കേരള പോലീസ്
app installation safety

ഫോണിൽ ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കേരള പോലീസ് സോഷ്യൽ മീഡിയയിൽ Read more

രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്റ്റാഫിനെ പ്രതി ചേർത്ത് പോലീസ്
Rahul Mankootathil case

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ഒളിവിൽ പോകാൻ സഹായിച്ച കേസിൽ സ്റ്റാഫ് അംഗങ്ങളായ ഫൈസലിനെയും, Read more

ശബരിമലയിൽ സുരക്ഷ ശക്തമാക്കി: കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
Sabarimala security measures

ശബരിമലയിൽ ഡിസംബർ 5, 6 തീയതികളിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി. സന്നിധാനം, പമ്പ, Read more

Rahul Mamkootathil MLA

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി. വയനാട്, തമിഴ്നാട്, കർണാടക Read more

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്: അന്വേഷണം ജി. പൂങ്കുഴലി ഐ.പി.എസിന്
Rahul Mankootathil Case

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസ് ജി. പൂങ്കുഴലി ഐ.പി.എസ് അന്വേഷിക്കും. പരാതിക്കാരിയുടെ മൊഴി Read more

കാസർഗോഡ് ജനറൽ ആശുപത്രിയിൽ ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി; എട്ടുപേർ അറസ്റ്റിൽ
Kasaragod hospital clash

കാസർഗോഡ് ജനറൽ ആശുപത്രിയിൽ ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ചെമ്മനാട്, കീഴൂർ എന്നിവിടങ്ങളിലെ സംഘങ്ങളാണ് Read more

രാഹുൽ മാങ്കൂട്ടത്തിനെതിരെ ബലാത്സംഗത്തിന് കേസ്; പരാതി നൽകിയത് 23-കാരി
Rahul Mamkootathil case

രാഹുൽ മാങ്കൂട്ടത്തിനെതിരെ പുതിയ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്. ബെംഗളൂരുവിൽ പഠിക്കുന്ന Read more

രാഹുൽ മാങ്കൂട്ടത്തിനെതിരെ വീണ്ടും ലൈംഗികാരോപണം; പരാതി ഡിജിപിക്ക് കൈമാറി
Rahul Mamkootathil Allegation

രാഹുൽ മാങ്കൂട്ടത്തിനെതിരെ പുതിയ ലൈംഗിക പീഡന പരാതി ഉയർന്നതിനെ തുടർന്ന് കോൺഗ്രസ് നേതൃത്വം Read more

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ലൈംഗിക പീഡന പരാതി
Rahul Mankootathil case

രാഹുൽ മാങ്കൂട്ടത്തിൽ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി. എഐസിസിക്കും Read more

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത സംഭവം: കെയർടേക്കറുടെ മൊഴി രേഖപ്പെടുത്തി
Rahul Mamkootathil case

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത കേസിൽ ഫ്ലാറ്റ് കെയർടേക്കറുടെ Read more

Leave a Comment