സിനിമാ നയ രൂപീകരണ സമിതിയില് നിന്ന് എം മുകേഷ് എംഎല്എയെ മാറ്റാതെ സര്ക്കാര് നിലപാട് തുടരുന്നു. ഗുരുതരമായ ലൈംഗിക പീഡന പരാതികള് ഉയര്ന്നിട്ടും സമിതിയില് അദ്ദേഹത്തെ നിലനിര്ത്തുന്നതിനെതിരെ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുമെന്ന് റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നു.
രണ്ടിലധികം ആരോപണങ്ള് ഉയര്ന്നുവന്ന സാഹചര്യത്തില് മുകേഷിനെ സമിതിയില് നിന്ന് മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. സിനിമാ സെറ്റിലും ചാനല് പരിപാടിയിലുമുള്പ്പെടെ ആരോപണം നേരിടുന്ന വ്യക്തിയെ സംരക്ഷിക്കുന്നതിനെതിരെ പ്രതിപക്ഷവും യുവജന സംഘടനകളും ശക്തമായി പ്രതികരിക്കുന്നു. യൂത്ത് കോണ്ഗ്രസും യുവമോര്ച്ചയുമടക്കമുള്ള സംഘടനകള് വലിയ തോതില് പ്രതിഷേധവുമായി മുന്നോട്ട് വരുന്ന സാഹചര്യത്തില് സംസ്ഥാന സര്ക്കാരും മുകേഷും സമ്മര്ദ്ദത്തിലാവുകയാണ്.
സംസ്ഥാന ചലച്ചിത്ര വികസന കോര്പറേഷന് ചെയര്മാന് ഷാജി എന് കരുണാണ് സമിതി ചെയര്മാന്. സമിതിയിലുണ്ടായിരുന്ന മഞ്ജു വാര്യര്, രാജീവ് രവി എന്നിവരടക്കം ആദ്യഘട്ടത്തില് തന്നെ പിന്മാറിയിരുന്നു. അതേസമയം, കലണ്ടര് സിനിമ ചിത്രീകരണത്തിനിടെ ഹോട്ടലില് വെച്ച് മുകേഷ് കടന്നുപിടിച്ചെന്ന ആരോപണവുമായി നടി മിനു മുനീര് രംഗത്തെത്തിയിട്ടുണ്ട്. താന്‍ എതിര്ത്തതിന്റെ പേരില് അമ്മയിലെ തന്റെ അംഗത്വ അപേക്ഷ മുകേഷ് ഇടപെട്ട് തള്ളിയെന്നും അവര് ആരോപിച്ചു.
Story Highlights: Kerala government retains MLA M Mukesh in film policy committee despite sexual harassment allegations