ഖത്തറില്‍ ചൂഷണത്തിനിരയായ പ്രവാസിക്ക് കൈത്താങ്ങായി 24; അനില്‍കുമാറിന് സുരക്ഷിത അഭയം

Anjana

Kerala expat cheated Qatar

നാലു ദിവസം മുമ്പ് കാണാതായ പ്രവാസിക്ക് സഹായഹസ്തവുമായി 24 എത്തി. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശിയായ അനില്‍കുമാര്‍ സാമ്പത്തിക പ്രതിസന്ധിയിലായതിനെ തുടര്‍ന്ന് 24 തിരുവനന്തപുരം റീജണല്‍ ഓഫീസില്‍ അഭയം തേടി. ചെയ്ത ജോലിക്കുള്ള വേതനം ലഭിക്കാതെ പ്രതിസന്ധിയിലായ അനില്‍കുമാറിനെ കുറിച്ച് 24 ജീവനക്കാര്‍ ബന്ധുക്കളെയും പൊലീസിനെയും വിവരമറിയിച്ചു.

17 വര്‍ഷത്തിലധികമായി പ്രവാസിയായിരുന്ന അനില്‍കുമാര്‍ അഞ്ചു വര്‍ഷം മുമ്പ് ഖത്തറില്‍ ഒരു സംരംഭം തുടങ്ങിയിരുന്നു. എന്നാല്‍ സാമ്പത്തിക ചൂഷണത്തില്‍ ഉള്ളതെല്ലാം നഷ്ടപ്പെട്ടു. നാലു ദിവസം മുമ്പ് ഖത്തറില്‍ നിന്നും തിരിച്ചെത്തിയ അദ്ദേഹം വീട്ടുകാരെ അഭിമുഖീകരിക്കാന്‍ കഴിയാതെ റെയില്‍വേ സ്റ്റേഷനില്‍ അന്തിയുറങ്ങി. ഒടുവില്‍ ഓഗസ്റ്റ് എട്ടിന് വീട്ടിലേക്ക് വിളിച്ചതോടെയാണ് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

24 ഓഫീസിലെത്തിയ അനില്‍കുമാര്‍ താന്‍ സാമ്പത്തിക ചൂഷണത്തിന് ഇരയായതായി അറിയിച്ചു. 24 ജീവനക്കാര്‍ അദ്ദേഹത്തിന് വീട്ടിലേക്ക് വിളിക്കാന്‍ ധൈര്യം പകര്‍ന്നു. വീട്ടിലേക്ക് വിളിച്ച ശേഷം അനില്‍കുമാര്‍ വികാരാധീനനായി. പാലക്കാട് നിന്ന് ബന്ധുക്കള്‍ തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്. ബന്ധുക്കളെത്തുന്നതുവരെ അനില്‍കുമാര്‍ 24 ന്റെ സംരക്ഷണയില്‍ തുടരും.

Story Highlights: Expat returns to Kerala after being cheated by Qatar company, seeks help from 24News

Leave a Comment