മീ ടു ആരോപണം: മുകേഷിന് പോലീസ് സംരക്ഷണം; യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം

Anjana

Mukesh MLA Me Too allegations

മീ ടു ആരോപണത്തെ തുടർന്ന് നടനും എംഎൽഎയുമായ മുകേഷിന് പോലീസ് സംരക്ഷണം ഏർപ്പെടുത്തി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുകേഷിന്റെ വീട്ടിലേക്ക് മാർച്ച് നടത്തിയതിനെ തുടർന്ന് സംഘർഷമുണ്ടായി. പോലീസ് ഇടപെട്ട് മുകേഷിനെ വീട്ടിൽ നിന്ന് മറ്റൊരിടത്തേക്ക് മാറ്റി.

ആരോപണങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ചിന് ആഹ്വാനം നൽകിയത്. മാർച്ചിൽ പങ്കെടുത്ത പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. കൊല്ലം ചിന്നക്കടയിൽ മുകേഷിനെതിരെ മറ്റൊരു പ്രകടനം കൂടി കോൺഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്. എംഎൽഎ പദവിയിൽ തുടരാൻ അനുവദിക്കില്ലെന്നും രാജി വയ്ക്കണമെന്നുമാണ് കോൺഗ്രസും യൂത്ത് കോൺഗ്രസും ഉന്നയിക്കുന്ന ആവശ്യങ്ങൾ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

2018-ലാണ് ബോളിവുഡിലെ കാസ്റ്റിംഗ് ഡയറക്ടറായ ടെസ് ജോസഫ് മുകേഷിനെതിരെ ആരോപണം ഉന്നയിച്ചത്. കോടീശ്വരൻ എന്ന ടെലിവിഷൻ പരിപാടിയുടെ സമയത്ത് തനിക്ക് 20 വയസ്സുള്ളപ്പോൾ മുകേഷ് നിരന്തരം ശല്യപ്പെടുത്തിയെന്നും, തന്റെ റൂം മുകേഷിന്റെ റൂമിനടുത്തേക്ക് മാറ്റിയെന്നുമാണ് ടെസ് ജോസഫ് സമൂഹമാധ്യമത്തിൽ വെളിപ്പെടുത്തിയത്.

Story Highlights: MLA Mukesh gets police protection after Me Too allegations

Leave a Comment