നടൻ സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് രാജിവച്ചു. യുവനടിയുടെ ലൈംഗികാരോപണത്തെ തുടർന്നാണ് സിദ്ദിഖിന്റെ നടപടി. രാജികത്ത് അമ്മ പ്രസിഡന്റ് മോഹൻലാലിന് അയച്ചതായി അറിയുന്നു. നിലവിലെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറി നിൽക്കാൻ അനുവദിക്കണമെന്നാണ് രണ്ടു വരിയിലുള്ള രാജികത്തിൽ സിദ്ദിഖ് ആവശ്യപ്പെട്ടത്. ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് സ്വമേധയാ രാജിവയ്ക്കുകയാണെന്ന് സിദ്ദിഖ് പ്രതികരിച്ചു.
നടി രേവതി സമ്പത്താണ് സിദ്ദിഖിനെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയത്. ചെറിയ പ്രായത്തിൽ സിദ്ദിഖ് തന്നെ ശാരീരികമായി പീഡിപ്പിച്ചതായി രേവതി വെളിപ്പെടുത്തി. വലിയ സ്വപ്നങ്ങളോടെയാണ് സിനിമാ മേഖലയിലേക്ക് വന്നതെന്നും, എന്നാൽ പീഡന അനുഭവം തുറന്നു പറഞ്ഞതിന് സിനിമാ മേഖലയിൽ നിന്ന് തന്നെ മാറ്റി നിർത്തിയതായും രേവതി പറഞ്ഞു. ഉന്നതരായ പല ആളുകളും തന്നെ മാറ്റിനിർത്തിയതായും അവർ കൂട്ടിച്ചേർത്തു.
ഈ വിഷയം ഇന്നലെ ചേർന്ന എൽഡിഎഫ് യോഗത്തിലും ചർച്ചയായി. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും തുടർനടപടി സ്വീകരിക്കുക. ജനറൽ സെക്രട്ടറിക്കെതിരെയുള്ള ലൈംഗികാരോപണം അമ്മ സംഘടനയിലും പുതിയ തർക്കങ്ങൾക്ക് വഴിവച്ചിട്ടുണ്ട്. നിയമനടപടിക്ക് ശ്രമിച്ചെങ്കിലും ഉന്നതരായ സിനിമക്കാരുടെ സ്വാധീനം കൊണ്ട് അതിന് സാധിച്ചില്ലെന്നും, അത്രത്തോളം പീഡനം അനുഭവിച്ചതിനാൽ ഇനി നിയമനടപടിക്കില്ലെന്നും രേവതി സമ്പത്ത് വ്യക്തമാക്കി.
Story Highlights: Actor Siddique resigns as AMMA General Secretary following sexual harassment allegations