Headlines

Crime News, Kerala News

കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസുകാരിയെ വിശാഖപട്ടണത്തിൽ കണ്ടെത്തി; കുട്ടിയെ ആർപിഎഫ് ചൈൽഡ് വെൽഫെയറിന് കൈമാറും

കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസുകാരിയെ വിശാഖപട്ടണത്തിൽ കണ്ടെത്തി; കുട്ടിയെ ആർപിഎഫ് ചൈൽഡ് വെൽഫെയറിന് കൈമാറും

തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസുകാരിയെ വിശാഖപട്ടണത്ത് വെച്ച് കണ്ടെത്തി. കുട്ടിയെ ആർപിഎഫ് ചൈൽഡ് വെൽഫെയറിന് കൈമാറുമെന്നും മാതാപിതാക്കൾ നേരിട്ടെത്തി കുഞ്ഞിനെ സ്വീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. കുട്ടി മാതാപിതാക്കളുമായി സംസാരിച്ചതായും അവർ കുട്ടിയെ കണ്ടെത്തിയതിൽ നന്ദി അറിയിച്ചതായും റിപ്പോർട്ടുകളിൽ പറയുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്നലെ രാവിലെ 10 മണി മുതലാണ് കുട്ടിയെ കാണാതായത്. 36 മണിക്കൂറുകൾക്ക് ശേഷം വിശാഖപട്ടണം മലയാളി സമാജം പ്രവർത്തകർ നടത്തിയ തിരിച്ചിലിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്. ട്വന്റിഫോർ റിപ്പോർട്ടർ അലക്സ് റാം മുഹമ്മദിന്റെ വിവരം അനുസരിച്ച് നടത്തിയ തിരച്ചിലിലാണ് ട്രെയിനിലെ അൺ റിസർവ്ഡ് കമ്പാർട്ട്മെന്റിൽ കമഴ്ന്ന് കിടക്കുന്ന നിലയിൽ കുട്ടിയെ കണ്ടെത്തിയത്.

കുട്ടി അതീവ ക്ഷീണിതയായിരുന്നെന്നും അവർക്ക് ഭക്ഷണം വാങ്ങി നൽകിയതായും റിപ്പോർട്ടുകളിൽ പറയുന്നു. കുട്ടിയ്ക്ക് അവകാശവാദവുമായി കുറച്ച് സ്ത്രീകൾ ട്രെയിനിൽ‌ ഒപ്പം ഉണ്ടായിരുന്നെങ്കിലും ചോദ്യങ്ങൾ ചോദിച്ചതോടെ അവർ പിന്മാറിയതായി അറിയുന്നു. പെൺകുട്ടിയെ കണ്ടെത്തിയതിൽ സന്തോഷമുണ്ടെന്ന് കുട്ടിയുടെ സഹോദരൻ പ്രതികരിച്ചു. വെള്ളം കുടിച്ച് മാത്രമാണ് പെൺകുട്ടി ഇത്രയും നേരം കഴിഞ്ഞതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

Story Highlights: 13-year-old girl from Thiruvananthapuram found in Visakhapatnam after 36 hours, to be handed over to RPF Child Welfare

More Headlines

കാട്ടാക്കടയിലെ വിവാഹവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയരികില്‍ കണ്ടെത്തി
വയനാട് തലപ്പുഴ മരംമുറി: വനം ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു
മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ലെബനനിലെ പേജർ സ്ഫോടനങ്ങൾ: ആരോപണങ്ങളും അന്വേഷണങ്ങളും തുടരുന്നു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു

Related posts

Leave a Reply

Required fields are marked *