കഴക്കൂട്ടത്ത് നിന്നും കാണാതായ 13 വയസ്സുകാരിയുടെ സഹോദരൻ വാഹിദ് തന്റെ സഹോദരി എവിടെയാണെന്ന് തനിക്ക് അറിയില്ലെന്ന് വ്യക്തമാക്കി. സഹോദരി തസ്മിത്ത് തന്നെ ഇതുവരെ വിളിച്ചിട്ടില്ലെന്നും താൻ എവിടെയാണെന്ന് വീട്ടുകാർക്കും സഹോദരിക്കും അറിയില്ലെന്നും വാഹിദ് പറഞ്ഞു. സഹോദരിയുടെ കൈയിൽ ഫോണില്ലെന്നും ഏഴ് ദിവസം മുമ്പാണ് അവസാനമായി സംസാരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ ചെന്നൈയിൽ അല്ല, ബെംഗളൂരുവിലാണെന്നും വീട്ടിൽ മറ്റ് പ്രശ്നങ്ങൾ ഇല്ലെന്നും വാഹിദ് വ്യക്തമാക്കി.
അതേസമയം, കാണാതായ പെൺകുട്ടിക്കായി കന്യാകുമാരി ബീച്ചിലും പരിസരത്തെ കടകളിലും തമിഴ്നാട് പൊലീസ് പരിശോധന ശക്തമാക്കി. ബസ് സ്റ്റാന്റിൽ ഉൾപ്പെടെ പൊലീസിന്റെ പരിശോധന തുടരുന്നു. കുട്ടിയുടെ ഫോട്ടോ ആളുകളെ കാണിച്ചാണ് പരിശോധന നടത്തുന്നത്. കന്യാകുമാരി ബീച്ചിന് സമീപത്തുള്ള ഓട്ടോ ഡ്രൈവർമാരാണ് കുട്ടിയെ കണ്ടതായി റിപ്പോർട്ട് ചെയ്തത്.
ഇന്നലെ ഉച്ചയ്ക്ക് ബെംഗളൂരു-കന്യാകുമാരി ട്രെയിനിലാണ് കുട്ടി കന്യാകുമാരിയിലേക്ക് പോയതെന്ന് യാത്രക്കാരി ബവിത അറിയിച്ചിരുന്നു. തമ്പാനൂരിൽ നിന്നാണ് കുട്ടി ട്രെയിനിൽ കയറിയത്. ട്രെയിനിൽ ഇരുന്ന് കരയുന്ന കുട്ടിയുടെ ഫോട്ടോ എടുത്തതോടെ കുട്ടി കരച്ചിൽ നിർത്തിയതായും ബവിത വ്യക്തമാക്കി. കുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.
Story Highlights: Brother reacts to his sister’s missing case in Thiruvananthapuram