സംസ്ഥാനത്തെ സ്വർണവില വീണ്ടും ഉയർന്നു. ബുധനാഴ്ച വ്യാപാരം നടക്കുന്നത് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 6710 രൂപയും പവന് 53,680 രൂപയുമാണ്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇന്ന് വർധിച്ചത്. ചൊവ്വാഴ്ച സ്വർണവിലയില് നേരിയ കുറവുണ്ടായിരുന്നു, പവന് 80 രൂപയാണ് ഇന്നലെ കുറഞ്ഞത്.
വിപണി നിരീക്ഷകരുടെ അഭിപ്രായത്തിൽ സ്വര്ണവിലയില് ഉടനെ വലിയ വിലക്കുറവ് പ്രതീക്ഷിക്കാന് വകയില്ല. മറിച്ച്, അടുത്ത മാസം വില കൂടാനാണ് സാധ്യതയെന്ന് വിപണി വിദഗ്ധർ പറയുന്നു. ആഗോള വിപണിയില് ഔണ്സ് സ്വര്ണവില 2500 ഡോളറില് നില്ക്കുകയാണ്, 2517 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
കഴിഞ്ഞ മാസം 17ന് സ്വര്ണവില 55,000 രൂപയായി ഉയര്ന്ന് ആ മാസത്തെ ഏറ്റവും ഉയര്ന്ന നിലവാരത്തില് എത്തിയിരുന്നു. എന്നാല് കേന്ദ്ര ബജറ്റില് കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്ണവിലയില് വലിയ ഇടിവ് ഉണ്ടായി. ഇപ്പോൾ വീണ്ടും വില ഉയരുന്ന പ്രവണതയാണ് കാണുന്നത്, ഇത് വരും ദിവസങ്ങളിൽ തുടരുമെന്നാണ് സൂചന.
Story Highlights: Gold prices in Kerala rise to highest level this month, up by 400 rupees per sovereign