തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് കാണാതായ 13 വയസ്സുകാരിക്കായി വ്യാപക തിരച്ചിൽ നടക്കുന്നു. കണിയാപുരം മുസ്ലിം ഹൈ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ കാണാതായിട്ട് 14 മണിക്കൂറായി. അതിഥി തൊഴിലാളിയായ അസാം സ്വദേശിയുടെ മകളാണ് ഇന്ന് രാവിലെ 10 മണിക്ക് വീട്ടിൽ നിന്ന് ഇറങ്ങി പോയത്. നാല് മണിയോടെയാണ് പെൺകുട്ടിയെ കാണാതായി എന്ന വിവരം പൊലീസിന് ലഭിച്ചത്.
സഹോദരിമാരുമായി വഴക്കിട്ടതിന് അമ്മ ശകാരിച്ചതിന് പിന്നാലെയാണ് തസ്മീൻ വീട്ടിൽ നിന്ന് ഇറങ്ങി പോയത്. ഇതിന് പിന്നാലെ പൊലീസ് ഊർജിത തിരച്ചിൽ നടത്തി വരികയാണ്. പ്രദേശത്തെ സിസിടിവി അടക്കം പരിശോധിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പാലക്കാട് റെയിൽവേ സ്റ്റേഷനിൽ പൊലീസ് പരിശോധന നടത്തുന്നുണ്ട്.
പാലക്കാട് ഒരു ട്രെയിനിൽ കുട്ടി ഉണ്ടെന്ന സംശയത്തിലാണ് പരിശോധന നടക്കുന്നത്. അസമിലേക്ക് പോയി എന്ന സംശയത്തെ തുടർന്നാണ് അരോണയ് എക്സ്പ്രസിൽ പൊലീസ് പരിശോധന നടത്തുന്നത്. പെൺകുട്ടിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.
Story Highlights: Extensive search underway for 13-year-old girl missing from Thiruvananthapuram, including train checks in Palakkad