മഹാരാഷ്ട്രയില്‍ രണ്ട് നഴ്‌സറി വിദ്യാര്‍ഥിനികള്‍ ബലാത്സംഗത്തിനിരയായി; വന്‍ പ്രതിഷേധം

Anjana

Maharashtra nursery students sexual assault

മഹാരാഷ്ട്രയിലെ ബദലാപൂരില്‍ രണ്ട് നഴ്‌സറി വിദ്യാര്‍ഥിനികള്‍ സ്‌കൂളില്‍ ബലാത്സംഗത്തിനിരയായ സംഭവത്തില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. പ്രതിഷേധക്കാര്‍ ട്രെയിന്‍ ഗതാഗതം തടസപ്പെടുത്തുകയും ബദലാപൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ തടയുകയും ചെയ്തു. സംഭവത്തില്‍ കേസെടുക്കാന്‍ വൈകിയതിന് ബദലാപൂര്‍ സ്റ്റേഷനിലെ പൊലീസ് ഇന്‍സ്‌പെക്ടറെ സ്ഥലം മാറ്റിയിട്ടുണ്ട്.

ഓഗസ്റ്റ് 12, 13 തീയതികളിലാണ് ആദര്‍ശ് വിദ്യാമന്തിറില്‍ ഈ ദാരുണ സംഭവം നടന്നത്. സ്‌കൂളിലെ ശുചീകരണ തൊഴിലാളിയായ 23 വയസ്സുകാരനായ അക്ഷയ് ശിന്‍ഡെ ആണ് ശുചിമുറിയില്‍ വച്ച് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചത്. കുട്ടികളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ രക്ഷിതാക്കള്‍ കാര്യങ്ങള്‍ വിശദമായി അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് കുട്ടികളെ ആശുപത്രിയില്‍ എത്തിച്ച് പരിശോധിച്ചപ്പോള്‍ ലൈംഗികാതിക്രമം സ്ഥിരീകരിക്കുകയായിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാല്‍ പരാതിയുമായി സ്റ്റേഷനിലെത്തിയിട്ടും കേസെടുക്കാന്‍ പൊലീസ് മടിച്ചെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു. 12 മണിക്കൂറിലേറെ കാത്തിരുന്ന ശേഷമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതും പ്രതിയെ അറസ്റ്റ് ചെയ്തതും. കേസ് ഒത്തുതീര്‍ക്കാന്‍ സ്‌കൂളും പൊലീസും ശ്രമിച്ചെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. ഈ മാസം ആദ്യമാണ് പ്രതി സ്‌കൂളില്‍ ജോലിക്ക് ചേര്‍ന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ നാട്ടുകാരും രക്ഷിതാക്കളും ചേര്‍ന്ന് സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തിയതോടെയാണ് പ്രതിഷേധം വ്യാപകമായത്.

Story Highlights: Sexual assault of two nursery students in Maharashtra school sparks outrage and protests

Leave a Comment