മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ സഹായധനത്തിൽ നിന്ന് ഇഎംഐ പിടിച്ച കേരള ഗ്രാമീൺ ബാങ്കിനെതിരെ പ്രതിഷേധം

Anjana

Kerala Gramin Bank EMI deduction protest

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് സഹായമായി ലഭിച്ച തുകയിൽ നിന്ന് ഇഎംഐ പിടിച്ച സംഭവത്തിൽ കേരളാ ഗ്രാമീൺ ബാങ്കിനെതിരെ പ്രതിഷേധം ശക്തമായി തുടരുകയാണ്. യുവജന സംഘടനകളുടെ നേതൃത്വത്തിൽ കൽപ്പറ്റയിലെ ഗ്രാമീണ ബാങ്കിന്റെ റീജിയണൽ ഓഫീസിലേക്ക് പ്രതിഷേധക്കാർ ഇടിച്ചുകയറിയതോടെ സ്ഥലത്ത് വൻ തോതിൽ പൊലീസ് സംഘത്തെ വിന്യസിച്ചു. ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ്, യുവമോർച്ച തുടങ്ങിയ സംഘടനകളാണ് ബാങ്കിന് മുന്നിൽ പ്രതിഷേധിക്കുന്നത്.

രാവിലെ ഏഴരയോടെ ഡി.വൈ.എഫ്.ഐ. പ്രതിഷേധവുമായെത്തി. തുടർന്ന് യൂത്ത് കോൺഗ്രസ്-യൂത്ത് ലീഗ് പ്രവർത്തകരും പ്രതിഷേധവുമായി എത്തുകയായിരുന്നു. ഡി.വൈ.എഫ്.ഐ. പ്രവർത്തകർ ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. സർക്കാർ സഹായമായ 10,000 രൂപ അക്കൗണ്ടിലെത്തിയ ഉടനെയാണ് തുക പിടിച്ചത്. ബാങ്ക് വായ്പകൾ ഉടനെ തിരിച്ചടയ്ക്കേണ്ടതില്ലെന്ന സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെയും സർക്കാരിന്റെയും ഉറപ്പ് നിലനിൽക്കെയാണ് തുക തിരിച്ചുപിടിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംഭവം വിവാദമായതോടെ ദുരിതബാധിതർക്ക് സർക്കാരിൽനിന്ന് സഹായധനമായി നൽകിയ 10,000 രൂപയിൽനിന്ന് പിടിച്ചെടുത്ത തുക തിരികെ നൽകണമെന്നാവശ്യപ്പെട്ട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ കളക്ടർ ഡി.ആർ. മേഘശ്രീ ഉത്തരവിറക്കി. ഈ നടപടി ദുരിതബാധിതരുടെ പ്രതിഷേധത്തെ ശമിപ്പിക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Story Highlights: Protest against Kerala Gramin Bank for deducting EMI from Wayanad landslide victims’ relief funds

Leave a Comment