സെപ്റ്റംബർ ആദ്യം മുതൽ സപ്ലൈകോയുടെ ഓണചന്തകൾ; 13 ഇന അവശ്യസാധനങ്ങൾ ഉറപ്പാക്കും

Anjana

Supplyco Onam markets

സെപ്റ്റംബർ ആദ്യവാരത്തോടെ എല്ലാ ജില്ലകളിലും ഓണചന്തകൾ ആരംഭിക്കുമെന്ന് സപ്ലൈകോ അറിയിച്ചു. 13 ഇന അവശ്യസാധനങ്ങൾ ഉറപ്പാക്കാനാണ് സപ്ലൈകോയുടെ തീരുമാനം. ധനവകുപ്പിൽ നിന്ന് ലഭിച്ച 225 കോടി രൂപ കൊണ്ട് ചന്തകൾ തുടങ്ങുമെന്നും, കൂടുതൽ തുക ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്നും സപ്ലൈകോ വ്യക്തമാക്കി.

വിലയിൽ ഇളവ് നൽകി ആവശ്യസാധനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കാൻ ബജറ്റ് വിഹിതത്തിനു പുറമെ 120 കോടി രൂപ അധികമായി നൽകാൻ ധനവകുപ്പ് തീരുമാനിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. വിപണി ഇടപടലിന് ഈ സാമ്പത്തികവർഷം 205 കോടി രൂപയാണ് ആകെ വകയിരുത്തിയിരുന്നത്. കഴിഞ്ഞമാസം 100 കോടി രൂപ അനുവദിച്ചിരുന്നു, ബജറ്റ് പ്രകാരം ബാക്കി 105 കോടി രൂപയാണ് ഉണ്ടായിരുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സമാഹരിക്കുന്ന ജൈവ പച്ചക്കറികൾ ചന്തകളിൽ പ്രത്യേക സ്റ്റാളുകളിലൂടെ വിൽക്കും. മാവേലി സ്റ്റോറുകളിലും ആവശ്യത്തിന് സബ്സിഡി സാധനങ്ങൾ എത്തിക്കും. ഓണത്തിന് മഞ്ഞകാർഡുകാർക്കും അനാഥാലയങ്ങൾ, വയോജനകേന്ദ്രങ്ങൾ തുടങ്ങിയ ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കും സൗജന്യ ഓണക്കിറ്റുകൾ വിതരണം ചെയ്യും. ആറുലക്ഷത്തോളം കിറ്റാണ് റേഷൻകടകളിലൂടെ നൽകുക.

Story Highlights: Supplyco’s Onam markets to start in early September across Kerala

Leave a Comment