ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ വീട്ടിൽ പ്രശസ്ത മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ നാളെ സന്ദർശനം നടത്തും. കോഴിക്കോട് എത്തുന്ന മാൽപെ, 11 മണിയോടെ അർജുന്റെ കണ്ണാടിക്കലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കാണും. നിലവിലെ സാഹചര്യം അറിയിക്കാനും കുടുംബത്തെ സമാധാനിപ്പിക്കാനുമാണ് തന്റെ സന്ദർശനമെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഷിരൂരിൽ അർജുനായുള്ള തിരച്ചിലിൽ അനിശ്ചിതത്വം തുടരുകയാണ്. ഡ്രെഡ്ജർ എത്തും വരെ രക്ഷാദൗത്യം നിർത്തിവച്ചിരിക്കുന്നു. എന്നാൽ, ഡ്രെഡ്ജർ എത്തിക്കുന്നതിനുള്ള പണം നൽകാൻ തയ്യാറാണെന്ന് ട്രക്ക് ഉടമ മനാഫ് വ്യക്തമാക്കി. ഡൈവിംഗ് ഉൾപ്പെടെയുള്ള എല്ലാ തരം രക്ഷാപ്രവർത്തനങ്ളും ഗംഗാവലി പുഴയിൽ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
നദിയിലെ ഒഴുക്ക് കുറഞ്ഞതും വെള്ളം തെളിഞ്ഞതും ജില്ലാ ഭരണകൂടം പരിഗണിക്കുന്നില്ല. ഡ്രെഡ്ജർ എത്തുന്നതിന് മുമ്പ് ആൽമരം അടക്കമുള്ള അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ പോലും അനുവദിക്കുന്നില്ല. ഡ്രെഡ്ജർ എത്തുന്ന തീയതി സംബന്ധിച്ച് വ്യക്തതയില്ല. ചിലവ് ചൂണ്ടിക്കാട്ടി ഡ്രെഡ്ജർ കൊണ്ടുവരുന്നത് തടയാനുള്ള ശ്രമം നടക്കുന്നതായി ട്രക്ക് ഉടമ മനാഫ് ആരോപിച്ചു.
Story Highlights: Expert diver Eshwar Malpe to visit Arjun’s family in Shiroor landslide case