മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ: സിസിടിവി ദൃശ്യങ്ങൾ പുറത്ത്, ദുരന്തത്തിന്റെ വ്യാപ്തി വെളിവാകുന്നു

Anjana

Mundakkai-Chooralmala landslide CCTV footage

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുകയാണ്. ചൂരൽമലയിലെ കടകളിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ജൂലൈ 30ന് പുലർച്ചെ 1.09ന് ഉണ്ടായ ആദ്യ ഉരുൾപൊട്ടലിന്റെ ദൃശ്യങ്ങളാണ് ഇതിൽ കാണാൻ കഴിയുന്നത്. ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന ഈ ദൃശ്യങ്ങൾ ട്വന്റിഫോറിനാണ് ലഭിച്ചത്.

ചൂരൽമല ടൗണിലെ കടയിലേക്ക് വെള്ളം ഇരച്ചെത്തുന്നതാണ് ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നത്. കടയിലെ സാധനങ്ങൾ വെള്ളത്തിൽ ഒഴുകി നടക്കുന്നതും വ്യക്തമാണ്. ചളിയും തടിയും ഉൾപ്പെടെയുള്ളവയാണ് കടയിലേക്ക് മലവെള്ളപാച്ചിലിൽ ഇരച്ചെത്തിയത്. രണ്ട് കടകളിലെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നേരത്തെ ഉരുൾപൊട്ടലിൽ തകർന്ന മുണ്ടക്കൈ പള്ളിയുടെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ജൂലൈ 30 ന് പുലർച്ചെ 1.44 വരെ ശക്തമായി മഴ പെയ്യുന്നതിന്റെ ദൃശ്യങ്ങളും ഇതിൽ ഉൾപ്പെടുന്നു. ജൂലൈ 26 ന് മുണ്ടക്കൈ പള്ളിയിൽ നടന്ന പ്രാർത്ഥനയ്ക്ക് ആളുകൾ വരുന്നതും പോകുന്നതും ദൃശ്യങ്ങളിൽ കാണാം. ദുരന്തത്തിന് വഴിവച്ച മഴയുടെ തീവ്രത ഈ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്. ഉരുൾപൊട്ടലിൽ മുണ്ടക്കൈ പള്ളി പൂർണമായും തകർന്നിരുന്നു.

Story Highlights: CCTV footage reveals devastating impact of Mundakkai-Chooralmala landslide in Wayanad

Leave a Comment