കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരെ കേസെടുക്കാന്‍ ഗവര്‍ണര്‍ അനുമതി; കോണ്‍ഗ്രസിന് കനത്ത തിരിച്ചടി

Anjana

Siddaramaiah land scam case

കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് കനത്ത തിരിച്ചടിയായി മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരെ കേസെടുക്കാന്‍ ഗവര്‍ണര്‍ അനുമതി നല്‍കി. മൈസൂരു അര്‍ബന്‍ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ ഭൂമി വിതരണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് നടപടി. അഴിമതി വിരുദ്ധ നിയമത്തിലെ സെക്ഷന്‍ 17 പ്രകാരമാണ് സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

കാര്‍ഷിക ഭൂമി ഏറ്റെടുത്ത് വികസിപ്പിക്കുന്ന പദ്ധതിയുടെ മറവില്‍ സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതിയുടെ കാര്‍ഷിക ഭൂമി ഏറ്റെടുത്ത് വിലകൂടിയ വാണിജ്യ ഭൂമി നല്‍കിയെന്നാണ് ഗുരുതരമായ ആരോപണം. ക്രമവിരുദ്ധമായി ഭൂമി പാര്‍വതിക്ക് അനുവദിച്ചു എന്നതാണ് പരാതിയുടെ കാതല്‍. ഈ വിഷയത്തില്‍ അന്വേഷണം നടത്താനാണ് ഗവര്‍ണര്‍ അനുമതി നല്‍കിയിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാല്‍ സിദ്ധരാമയ്യയ്‌ക്കെതിരായ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് കര്‍ണാടക കോണ്‍ഗ്രസ് ആരോപിച്ചു. വിഷയത്തില്‍ ശക്തമായ പ്രതിഷേധത്തിനാണ് കോണ്‍ഗ്രസ് തയാറെടുക്കുന്നത്. എച്ച്ഡി കുമാരസ്വാമിയ്‌ക്കെതിരായ പ്രോസിക്യൂഷന് ഗവര്‍ണര്‍ അനുമതി നിഷേധിക്കുകയും ബിജെപി ഇതര മുഖ്യമന്ത്രിമാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണര്‍മാര്‍ അനുമതി നല്‍കുകയും ചെയ്യുന്നതില്‍ നിന്ന് തന്നെ കാര്യങ്ങള്‍ വ്യക്തമാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു.

Story Highlights: Karnataka Governor grants permission to prosecute Chief Minister Siddaramaiah in land distribution irregularities case

Leave a Comment