കൊല്‍ക്കത്ത ഡോക്ടര്‍ ബലാത്സംഗ കേസ്: ഐഎംഎയുടെ രാജ്യവ്യാപക പ്രതിഷേധം ഇന്ന് മുതല്‍

Anjana

Kolkata doctor rape case protest

പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയിലെ ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ ഡോക്ടറെ ഡ്യൂട്ടിക്കിടെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ആരോഗ്യ മേഖലയിലെ പ്രതിഷേധം ഇന്ന് മുതല്‍ രാജ്യവ്യാപകമായി ശക്തമാകും. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ആഹ്വാനപ്രകാരം 24 മണിക്കൂര്‍ നീളുന്ന പ്രതിഷേധത്തില്‍ ഒ പി സേവനങ്ങളും വാര്‍ഡ് ഡ്യൂട്ടികളും ഉള്‍പ്പെടെ ബഹിഷ്‌കരിക്കും. അടിയന്തര സേവനങ്ങള്‍ മാത്രമായിരിക്കും ലഭ്യമാകുക.

ആശുപത്രി ആക്രമണ കേസില്‍ ഇതുവരെ 25 പേരെ കോല്‍ക്കത്ത പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ കേസ് സിബിഐക്ക് കൈമാറി 48 മണിക്കൂര്‍ കഴിഞ്ഞിട്ടും നീതി ലഭിച്ചിട്ടില്ലെന്നും അന്വേഷണത്തില്‍ വ്യക്തതയില്ലെന്നും ആര്‍ ജി കര്‍ മെഡിക്കല്‍കോളേജിലെ പ്രതിഷേധക്കാരായ വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അതേസമയം, ആര്‍ ജി കര്‍ മെഡിക്കല്‍ കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ സി ബി ഐ കഴിഞ്ഞ ദിവസം 7 മണിക്കൂറോളം ചോദ്യം ചെയ്തു. സി ബി ഐ വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന അനുസരിച്ച് കൂടുതല്‍ പേരുടെ ചോദ്യം ചെയ്യലും അറസ്റ്റും ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Story Highlights: IMA calls for nationwide protest against junior doctor’s rape and murder in Kolkata

Leave a Comment