കാഫിർ പ്രയോഗം: സത്യാവസ്ഥ വ്യക്തമായെന്ന് ഷാഫി പറമ്പിൽ, സിപിഐഎമ്മിനെതിരെ വിമർശനം

Anjana

Shafi Parambil Kafir controversy

കാഫിർ പ്രയോഗത്തിലെ സത്യാവസ്ഥ ഇപ്പോൾ വ്യക്തമായെന്ന് ഷാഫി പറമ്പിൽ എംപി പ്രതികരിച്ചു. ജനങ്ങൾക്ക് ഇക്കാര്യത്തിൽ ഒരു സംശയവും ഉണ്ടായിരുന്നില്ലെന്നും, താൻ ഇത് ചെയ്തിട്ടില്ല, ചെയ്യിപ്പിച്ചിട്ടുമില്ല എന്ന് അന്നേ പറഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ജയിക്കാൻ ഏതറ്റം വരെയും പോകുക എന്ന രീതിയാണ് സിപിഐഎം നടത്തി പോരുന്നതെന്ന് ഷാഫി വിമർശിച്ചു. പ്രമുഖ നേതാക്കൾ വരെ ഇത് തനിക്കെതിരെ ഉപയോഗിച്ചെന്നും, വാശിയേറിയ തിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന ഘട്ടത്തിലാണ് ഇത് പുറത്തെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

ഈ പ്രയോഗം പടച്ചുവിട്ടവരെ ഇപ്പോൾ പാർട്ടി തള്ളി പറയുന്നുണ്ടെന്നും, എന്നാൽ ഇവരുടെ പോസ്റ്റുകൾ പ്രമുഖർ അടക്കം ഷെയർ ചെയ്ത് പ്രചരിപ്പിച്ചതാണെന്നും ഷാഫി ചൂണ്ടിക്കാട്ടി. വേറെ ഏതെങ്കിലും പാർട്ടിയിലെ ആളുകൾ ആയിരുന്നെങ്കിൽ ഇങ്ങനെ ആയിരുന്നോ പോലീസ് ഡീൽ ചെയ്യുകയെന്ന് അദ്ദേഹം ചോദിച്ചു. പോലീസ് സ്ലോ മോഷനിൽ ആണ് ഈ കേസ് കൈകാര്യം ചെയ്യുന്നതെന്നും എന്തുകൊണ്ടാണ് സിപിഐഎം നേതാക്കൾക്കെതിരെ കേസ് എടുക്കാത്തതെന്നും ഷാഫി ആരാഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തിരഞ്ഞെടുപ്പ് സമയത്ത് ഇത് ഉപയോഗിച്ചവർ ഉണ്ടെന്നും, എംഎൽഎ ഉൾപ്പടെയുള്ള ആളുകൾ അവരുടെ ഫേസ്ബുക്കിൽ ഇത് പങ്കുവെച്ചുവെന്നും ഷാഫി പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിനിടെ വടകരയിൽ വലിയ വിവാദമായി മാറിയ കാഫിർ സ്ക്രീൻ ഷോട്ട് ആദ്യമെത്തിയത് വാട്സ്ആപ് ഗ്രൂപ്പുകളിലെന്ന് പൊലീസ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. റെഡ് എൻകൗണ്ടേഴ്സ് എന്ന വാട്സാപ് ഗ്രൂപ്പിലാണ് ഈ സ്ക്രീൻ ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടതെന്നാണ് ഹൈക്കോടതിയിൽ പൊലീസ് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുള്ളത്.

Story Highlights: Shafi Parambil MP claims truth about Kafir remark controversy is now clear, criticizes CPM’s election tactics

Leave a Comment