രാജ്യത്തെ ജനസംഖ്യ 2036-ൽ 152.2 കോടിയിലെത്തും: റിപ്പോർട്ട്

Anjana

India population projection 2036

രാജ്യത്തെ ജനസംഖ്യ 2036 ആകുമ്പോഴേക്കും 152.2 കോടിയിലെത്തുമെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിന്റെ പുതിയ വിലയിരുത്തൽ വ്യക്തമാക്കുന്നു. ലിംഗാനുപാതം 1000:952 ആയി ഉയരുകയും സ്ത്രീകളുടെ എണ്ണം രാജ്യത്ത് 48.8 ശതമാനമായി വർധിക്കുകയും ചെയ്യുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

2011-ലെ സെൻസസ് പ്രകാരം ലിംഗാനുപാതം 1000:943 ആയിരുന്നു. 2021-ലായിരുന്നു അടുത്ത സെൻസസ് നടക്കേണ്ടിയിരുന്നതെങ്കിലും അത് നടന്നില്ല. ഇതിനെതിരെ പ്രതിപക്ഷം തെരഞ്ഞെടുപ്പിൽ ആയുധമാക്കിയിരുന്നു. അധികാരത്തിലെത്തിയാൽ പൊതുസെൻസസ് നടത്തുമെന്ന് ഇന്ത്യ സഖ്യം വാഗ്ദാനം ചെയ്തിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

2036-ലേക്കുള്ള വിലയിരുത്തലിൽ 15 വയസ്സിന് താഴെയുള്ളവരുടെ എണ്ണത്തിൽ കുറവുണ്ടാകുമെങ്കിലും 60 വയസ്സിന് മുകളിലുള്ളവരുടെ എണ്ണം വർധിക്കുമെന്ന് പറയുന്നു. ശിശുമരണ നിരക്കിലും വലിയ കുറവുണ്ടായിട്ടുണ്ട്. 2015-ൽ 43 ആയിരുന്ന ഇത് 2020-ൽ 32 ആയി കുറഞ്ഞു.

തൊഴിൽശക്തിയുടെ വളർച്ചയിൽ സ്ത്രീകളും പുരുഷന്മാരും ഒരുപോലെ പങ്കാളികളാകുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 2017-18-ൽ 75.8 ശതമാനമായിരുന്ന തൊഴിലെടുക്കുന്ന പുരുഷന്മാരുടെ എണ്ണം 2022-23-ൽ 78.5 ശതമാനമായി വർധിച്ചു. സ്ത്രീകളുടെ എണ്ണം ഇതേ കാലയളവിൽ 23.3 ശതമാനത്തിൽ നിന്ന് 37 ശതമാനമായി ഉയർന്നു.

Story Highlights: India’s population is projected to reach 152.2 crore by 2036, with an improved sex ratio and increased female workforce participation.

Image Credit: twentyfournews

Leave a Comment