വയനാട്ടിലെ ദുരന്തബാധിതരെ സഹായിക്കാനായി ട്വന്റിഫോറും ഫ്ളവേഴ്സും ആരംഭിച്ച ‘എന്റെ കുടുംബം വയനാടിനൊപ്പം’ പദ്ധതിയിലേക്ക് പ്രേക്ഷകരുടെ സഹായപ്രവാഹം തുടരുന്നു. ട്വന്റിഫോർ കണക്ട് ആപ്പിലൂടെയാണ് പ്രേക്ഷകസമൂഹം ദുരിതബാധിതരെ സഹായിക്കുന്നത്.
ഇന്നലെ രാത്രി 12 മണിവരെ ലഭിച്ച തുക 4.28 ലക്ഷം രൂപയാണ്. ട്വന്റിഫോർ കണക്ടും ഫ്ളവേഴ്സ് ഫാമിലി ചാരിറ്റബിൾ സൊസൈറ്റിയും ചേർന്നാണ് ഈ പദ്ധതിയിലേക്കുള്ള പണം സ്വരൂപിക്കുന്നത്. സംഭാവന സുതാര്യമാക്കുന്നതിനായി ബാങ്കുകൾ നിർദേശിക്കുന്ന കെ.വൈ.സി രേഖകളിലൊന്ന് ആപ്പിൽ അപ്ലോഡ് ചെയ്യേണ്ടതുണ്ട്.
ഇൻസൈറ്റ് മീഡിയ സിറ്റി പുറത്തിറക്കുന്ന 24 ലോഗോയ്ക്കൊപ്പമുള്ള 24 Connect എന്ന പേരിലുള്ള ആപ്പാണ് ഡൗൺലോഡ് ചെയ്യേണ്ടത്. മൂന്ന് രീതികളിൽ ആപ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്തോ ക്യൂആർ കോഡ് സ്കാൻ ചെയ്തോ ആപ്പ് ഡൗൺലോഡ് ചെയ്യാം.
പ്രകൃതി ദുരന്തങ്ങളിൽ തീരാനോവ് അനുഭവിക്കുന്നവർക്കായി ട്വന്റിഫോർ കണക്ടിനും ട്വന്റി ഫോർ – ഫ്ലവേഴ്സ് കുടുംബാംഗങ്ങൾ, ചാനൽ ആർട്ടിസ്റ്റുകൾ, അവതാരകർ, ലോകമെമ്പാടുമുള്ള പ്രേക്ഷകർ എന്നിവർ കൈകോർക്കുന്ന മഹാ സംരംഭത്തിലേക്കായി ‘എന്റെ കുടുംബം വയനാടിനൊപ്പം’ എന്ന ക്യാംപെയിനിലൂടെ പങ്കുചേരാം.
Story Highlights: Twenty Four Connect app receives overwhelming support for ‘My Family with Wayanad’ rehabilitation project.
Image Credit: twentyfournews