ഉത്തരേന്ത്യയിലെ പ്രകൃതി ദുരന്തങ്ങൾ ഭീതിജനകമായ തോതിലേക്ക് എത്തിയിരിക്കുകയാണ്.
ഹിമാചൽ പ്രദേശിലെ മിന്നൽ പ്രളയത്തിൽ മൂന്ന് പെൺകുട്ടികളുടെ ജീവൻ നഷ്ടപ്പെട്ടു. ഒരാളെ കാണാതായി. വിവിധ സംസ്ഥാനങ്ങളിലായി കഴിഞ്ഞ ദിവസങ്ങളിൽ 28 പേർക്ക് ജീവഹാനി സംഭവിച്ചു. രാജസ്ഥാനിലാണ് കൂടുതൽ പേർക്ക് ജീവൻ നഷ്ടമായത്. സംസ്ഥാനത്ത് മാത്രം 16 മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഡൽഹിയിൽ പലയിടത്തും കനത്ത മഴ തുടരുന്നുണ്ട്. ഹരിയാന, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് നൽകിയിട്ടുണ്ട്. രാവിലെ മുഖ്യമന്ത്രി ഭജൻലാൽ ശർമയുടെ അധ്യക്ഷതയിൽ അടിയന്തര യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി.
പഞ്ചാബിൽ മഴവെള്ളപ്പാച്ചിലിൽ വാഹനം ഒലിച്ചുപോയി ഒരു കുടുംബത്തിലെ 8 പേരടക്കം 9 പേർ മരിച്ചു. ഹരിയാനയിലും കനത്ത മഴയിൽ പലയിടത്തും വെള്ളപ്പൊക്കമുണ്ടായി. കനത്ത മഴയിൽ റോഡുകൾ തകർന്നതിനാൽ അമർനാഥ് തീർത്ഥയാത്ര താൽക്കാലികമായി നിർത്തി.
Story Highlights: Heavy rains and floods wreak havoc across North India, claiming multiple lives and causing widespread damage.
Image Credit: twentyfournews